കാര്‍ഷിക മേഖലയില്‍ തട്ടി വഴിമുട്ടി ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍; ഡെയറി മേഖലയില്‍ വിട്ടുവീഴ്ചയില്ലെന്ന് ഇന്ത്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

കാര്‍ഷിക മേഖലയില്‍ തട്ടി വഴിമുട്ടി ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകള്‍; ഡെയറി മേഖലയില്‍ വിട്ടുവീഴ്ചയില്ലെന്ന് ഇന്ത്യ

ചെറുകിട ക്ഷീര കര്‍ഷകരടക്കം 80 ദശലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്ന ഡെയറി മേഖലയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2025, 05:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരത്തിന് പകരം തീരുവകള്‍ നടപ്പാകാന്‍ 8 ദിവസം മാത്രം ശേഷിക്കെ വ്യാപാര കരാര്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ ഇന്ത്യയും അമേരിക്കയും ശ്രമങ്ങള്‍ തുടരുന്നു. ഇതുവരെ കരാര്‍ സംബന്ധിച്ച് സമവായത്തിലെത്താന്‍ സാധിച്ചിട്ടില്ല. കാര്‍ഷിക മേഖലയില്‍ വിട്ടുവീഴ്ചക്ക് ഇന്ത്യ തയാറല്ലാത്തതാണ് മുന്നോട്ടുപോക്ക് ദുഷ്‌കരമാക്കിയിരിക്കുന്നത്.

വിട്ടുവീഴ്ചയില്ല

ബഹുഭൂരിപക്ഷം ചെറുകിട ക്ഷീര കര്‍ഷകരടക്കം 80 ദശലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്ന ഡെയറി മേഖലയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ അപകടത്തിലാക്കുന്നതാവും ഇത്തരമൊരു നടപടിയെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് മോദി സര്‍ക്കാര്‍ ചര്‍ച്ചകളില്‍ നിലപാടെടുക്കുന്നത്.

ഇളവ് വേണം

തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ വസ്തുക്കള്‍, പ്ലാസ്റ്റിക്കുകള്‍, രാസവസ്തുക്കള്‍, ചെമ്മീന്‍, എണ്ണക്കുരുക്കള്‍, മുന്തിരി, വാഴപ്പഴം എന്നിവയുള്‍പ്പെടെ നിരവധി മേഖലകള്‍ക്ക് ഇന്ത്യ തീരുവ ഇളവുകള്‍ തേടുന്നു. ഈ ഇളവുകള്‍ യുഎസിന്റെ ആഭ്യന്തര താല്‍പ്പര്യങ്ങളെ ദോഷകരമായി ബാധിക്കാത്തതിനാല്‍ ട്രംപ് ഭരണകൂടത്തില്‍ നിന്ന് കാര്യമായ എതിര്‍പ്പ് നേരിടാന്‍ സാധ്യതയില്ലെന്നാണ് ഇന്ത്യ കണക്കാക്കുന്നത്.

ബുധനാഴ്ച പ്രധാനം

ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ പ്രതിനിധ സംഘം ഇപ്പോള്‍ വാഷിംഗ്ടണിലുണ്ട്. പ്രതിനിധി സംഘത്തെ നയിക്കുന്ന സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍, പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു അധിക ദിവസം കൂടി യുഎസില്‍ തുടരും. ബുധനാഴ്ച വരെ ചര്‍ച്ചകള്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഒരു നയതന്ത്ര യോഗത്തോടനുബന്ധിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയെ കാണും.

വിശാലമായ ഒരു ഉഭയകക്ഷി വ്യാപാര കരാറിലേക്കുള്ള ആദ്യപടിയായി ഇടക്കാല വ്യാപാര കരാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്. യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിക്ക് മേല്‍ 26% വരെ ഉയര്‍ന്ന താരിഫാണ് ട്രംപ് മൂന്ന് മാസം മുന്‍പ് പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച ഉടന്‍ മരവിപ്പിച്ച ഈ തീരുമാനം വ്യാപാര കരാറിലെത്തിയില്ലെങ്കില്‍ ജൂലൈ 9 മുതല്‍ നടപ്പാക്കപ്പെടും.

 

Tags: Tariff Warreciprocal tariffTrade Dealindia-us trade dealtrump tariff
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies