മന്ത്രി പറഞ്ഞത് പച്ചക്കള്ളം; എല്ലാവരും ആ ബാത്ത്റൂമാണ് ഉപയോഗിക്കുന്നത്,ആരെയാണ് പറ്റിക്കുന്നതെന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്ത്രി പറഞ്ഞത് പച്ചക്കള്ളം; എല്ലാവരും ആ ബാത്ത്റൂമാണ് ഉപയോഗിക്കുന്നത്,ആരെയാണ് പറ്റിക്കുന്നതെന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2025, 10:35 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. ഉപയോഗിക്കാതെ അടിച്ചിട്ടിരുന്ന കെട്ടിടമാണ് തകർന്നതെന്ന മന്ത്രി വീണ ജോർജിന്റെ വാദം  മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ തള്ളി.  പതിനഞ്ചോളം രോഗികൾ അവിടെ കിടക്കുന്നുണ്ട്.  എല്ലാവരും ആ ബാത്ത്റൂമാണ് ഉപയോ​ഗിക്കുന്നത്. ആരെയാണ് ഇവർ പറ്റിക്കുന്നതെന്ന് വിശ്രുതൻ ചോദിച്ചു.

ഉപയോ​ഗിക്കുന്ന കെട്ടിടം തന്നെയാണത്. പതിനഞ്ചോളം ബെഡുകൾ അവിടെയുണ്ട്. ഞങ്ങൾ ഒന്നാം തീയതി അഡ്മിറ്റ് ചെയ്യുമ്പോഴും അവിടെ ആളുണ്ടായിരുന്നു. മകൾ കിടന്നതും ഇതിനുള്ളിലായിരുന്നു. ഡോക്ടർമാർ ഇവിടെ റൗഡ്സിന് വരാറുണ്ട്. ഏത് സമയത്തും അവിടെ ആളുണ്ട്. അവിടെ ചെരുപ്പിട്ട് കയറാൻ പറ്റില്ല. ഐസിയു പോലുള്ള വാർഡായിരുന്നു അത്. രാവിലെ ഇതേ ബാത്ത്റൂമിലാണ് ഭാര്യ കുളിച്ചതും മകളെ അവൾ കുളിപ്പിച്ചതും.  സ്ത്രീകളുടെ വാർഡായതിനാൽ ഞാൻ  പുറത്താണ് എല്ലാം ചെയ്യുന്നത്. രണ്ടു പേരും കുളിച്ച് വൃത്തിയായി നിക്കുന്നത് ഞാൻ  കണ്ടതാണ്. പിന്നെ ഉപയോ​ഗിക്കാത്ത കെട്ടിടം എന്ന് പറയുന്നത് ആരെ പറ്റിക്കാനാണ്, വിശ്രുതൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി തലത്തിലോ ഉദ്യോ​ഗസ്ഥ തലത്തിലോ ആരും ഞങ്ങളോട് സംസാരിച്ചിട്ടില്ല. ആശ്വാസവാക്ക് പോലും അവരിൽ നിന്നും ഉണ്ടായിട്ടില്ലന്നും ബിന്ദുവിന്റെ ഭർത്താവ് കൂട്ടിച്ചേർത്തു.

അതേസമയം കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ  മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിൽ എത്തിച്ചു. രാവിലെ 11മണിയോടെയാണ് സംസ്കാരം. മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്

 

Tags: kottayam medical collageHealth Minister veena GeorgeBuilding collapses
Share
Tweet
SendShare

More News from this section

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies