ഐടി ഓഹരികള്‍ വീണു, ഒപ്പം വിപണിയും; ഐടി സൂചികയിലുണ്ടായത് 1.5% ഇടിവ്, നിഫ്റ്റി 25000 ന് തൊട്ടടുത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഐടി ഓഹരികള്‍ വീണു, ഒപ്പം വിപണിയും; ഐടി സൂചികയിലുണ്ടായത് 1.5% ഇടിവ്, നിഫ്റ്റി 25000 ന് തൊട്ടടുത്ത്

ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതാവസ്ഥകളും ഐടി കമ്പനികളിലെ നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2025, 02:33 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐടി ഓഹരികളിലെ ഗണ്യമായ ഇടിവ് തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയെ പിന്നോട്ടടിപ്പിച്ചു. നിഫ്റ്റി ഐടി സൂചിക ഉച്ചയോടെ 1.49% ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്‌സ് 415 പോയന്റ് താഴ്ന്ന് 82084 ല്‍ എത്തി. 0.5% ഇടിവാണ് സെന്‍സെക്‌സിലുണ്ടായത്. നിഫ്റ്റി 1.5 പോയന്റ് ഇടിഞ്ഞ് 25046 ല്‍ എത്തി.

പ്രമുഖ ഐടി ഓഹരികളെല്ലാം തിങ്കളാഴ്ച നഷ്ടത്തിലായിരുന്നു. നിഫ്റ്റി ഐടി സൂചിക 37,130 വരെ താഴ്ന്നു. ഇന്‍ഫോസിസിന്റെയും വിപ്രോയുടേയും ഓഹരി വില 2.1 ശതമാനം ഇടിഞ്ഞു. ടെക് മഹീന്ദ്ര 1.70%, എച്ച്‌സിഎല്‍ ടെക്‌നോളജീസ് 1.67%, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 1.43%, എല്‍ടിഐമൈന്‍ഡ്ട്രീ 1.27%, എംഫാസിസ് 0.49% എന്നിങ്ങനെ ഇടിഞ്ഞതോടെ ഐടി സൂചിക കടുത്ത സമ്മര്‍ദ്ദത്തിലായി.

‘പ്രധാനമായും ഐടി ഓഹരികളിലെ ബലഹീനതയാണ് നിഫ്റ്റി ദുര്‍ബലമായ പ്രവണത കാണിക്കുന്നതിന് കാരണം. പ്രത്യേകിച്ചും കഴിഞ്ഞ വെള്ളിയാഴ്ച എഫ്‌ഐഐകള്‍ ക്യാഷ് മാര്‍ക്കറ്റില്‍ വലിയ വില്‍പ്പനക്കാരായതിനാല്‍ ഈ ദൗര്‍ബല്യം നിലനില്‍ക്കും.’ ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) ഒന്നാം പാദ ഫലം വിപണി പ്രതീക്ഷിച്ചയത്ര മെച്ചമായിരുന്നില്ല. ഈ വര്‍ഷം ഐടി ഒഹരികള്‍ കൂടുതല്‍ പ്രതിബന്ധങ്ങള്‍ നേരിട്ടേക്കാമെന്ന വിലയിരുത്തലും വിലയിടിവിന് കാരണമായി. ഇതോടൊപ്പം ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതാവസ്ഥകളും ഐടി കമ്പനികളിലെ നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

‘ഇന്ത്യയ്‌ക്ക് ഏകദേശം 20% താരിഫ് നിരക്കില്‍ ഉടന്‍ തന്നെ യുഎസ്-ഇന്ത്യ വ്യാപാര കരാര്‍ വിപണി പ്രതീക്ഷിക്കുന്നുണ്ട്. ഇത് സംഭവിച്ചാല്‍ വിപണിക്ക് വികാരപരമായ ഉത്തേജനം ലഭിക്കും. ഈ രംഗത്തെ ഏത് നിരാശയും വിപണിയെ കൂടുതല്‍ താഴേക്ക് വലിച്ചിടും,’ ഡോ. വി കെ വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

വിപണി 25,000 ലെവല്‍ നിലനിര്‍ത്തുകയാണെങ്കില്‍ ട്രെന്‍ഡ് പോസിറ്റീവ് ആകാമെന്ന് വെല്‍ത്ത്മില്‍സ് സെക്യൂരിറ്റീസ് െ്രെപവറ്റ് ലിമിറ്റഡിന്റെ ഇക്വിറ്റി സ്ട്രാറ്റജി ഡയറക്ടര്‍ ക്രാന്തി ബഥിനി പറഞ്ഞു.25,000 ലെവല്‍ നിലനിര്‍ത്തുന്നതില്‍ നിഫ്റ്റി പരാജയപ്പെട്ടാല്‍ വിപണി താഴേക്ക് ഇറങ്ങുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

വാണവരും വീണവരും

എറ്റേണല്‍ 2.32%, ടൈറ്റന്‍ 0.80%, സണ്‍ ഫാര്‍മ 0.63%, ഐടിസി 0.53%, അദാനി പോര്‍ട്ട്‌സ് 0.41% എന്നിങ്ങനെയാണ് ഇന്ന് ബിഎസ്ഇ സെന്‍സെക്‌സില്‍ നേട്ടമുണ്ടാക്കിയ ടോപ് 5 ഓഹരികള്‍. ടെക് മഹീന്ദ്ര 1.70%, ഇന്‍ഫോസിസ് 1.69%, ബജാജ് ഫിനാന്‍സ് 1.55%, ഏഷ്യന്‍ പെയിന്റ്‌സ് 1.52%, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 1.50% എന്നിങ്ങനെയാണ് നഷ്മുണ്ടാക്കിയ പ്രധാന കമ്പനികള്‍.

Tags: IT SharesTech MahindrawiproSENSEXNIFTYTCSINFOSYSindia-us trade deal
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies