ധർമ്മസ്ഥല വിഷയത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു: യൂട്യൂബർമാർക്കെതിരെ ആക്രമണം : ധർമ്മസ്ഥലയിൽ സംഘർഷാവസ്ഥ: പൊലീസ് ലാത്തിച്ചാർജ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധർമ്മസ്ഥല വിഷയത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു: യൂട്യൂബർമാർക്കെതിരെ ആക്രമണം : ധർമ്മസ്ഥലയിൽ സംഘർഷാവസ്ഥ: പൊലീസ് ലാത്തിച്ചാർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2025, 04:23 pm IST
Facebook
Twitter
WhatsAppTelegram

ധർമ്മസ്ഥല : ദക്ഷിണകന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ ധർമ്മസ്ഥലയ്‌ക്ക് സമീപം പങ്കല പ്രദേശത്ത് മൂന്ന് യൂട്യൂബർമാരെ ബുധനാഴ്ച വൈകുന്നേരം നാട്ടുകാർ ആക്രമിച്ചതായി റിപ്പോർട്ട്. ധർമ്മസ്ഥല വിഷയത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നാട്ടുകാർ യൂട്യൂബർമാരെ ആക്രമിച്ചത്. ഇതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.പങ്കലയിൽ നാട്ടുകാർ യൂട്യൂബർമാരെ ആക്രമിക്കുകയും അവരുടെ ക്യാമറകൾ നശിപ്പിക്കുകയും ചെയ്തപ്പോൾ നൂറുകണക്കിന് യുവാക്കൾ അവിടെ തടിച്ചുകൂടി എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥിതി അക്രമാസക്തമായപ്പോൾ പൊലീസ് നേരിയ ലാത്തിചാർജ് നടത്തി. ആക്രമിക്കപ്പെട്ട യൂട്യൂബർമാരിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

യൂട്യൂബർമാർക്ക് നേരെയുണ്ടായ ആക്രമണം പക്ഷപാതപരമായി റിപ്പോർട്ട് ചെയ്തെന്നാരോപിച്ച് രണ്ട് വാർത്താ ചാനൽ റിപ്പോർട്ടർമാരെയും നാട്ടുകാർ ആക്രമിച്ചു. സംഭവത്തെത്തുടർന്ന് രണ്ട് ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടായെങ്കിലും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ധർമ്മസ്ഥലയിൽ പലവിധ വാഗ്വാദം നടക്കുകയായിരുന്നു, ഇന്നലെ വൈകുന്നേരം തർക്കം അതിന്റെ മൂർദ്ധന്യത്തിലെത്തി.

ധർമ്മസ്ഥലയെ ചുറ്റിപ്പറ്റി ഉയർന്നു വന്നിരിക്കുന്ന വിവാദങ്ങളിൽ എസ്‌ഐടിയുടെ അന്വേഷണത്തിനിടെ, ഇന്നലെ വൈകുന്നേരം ധർമ്മസ്ഥലയ്‌ക്ക് സമീപം ഒരു യൂട്യൂബർ ഒരാളുമായി അഭിമുഖം നടത്തുന്നതിനിടെ ചോദിച്ച ചിലചോദ്യങ്ങളാണ് പ്രകോപനമായത്. തുടർന്ന് ഒരു ക്യാമറാമാൻ ഉൾപ്പെടെ മൂന്ന് യൂട്യൂബ് ചാനലുകളെ പ്രതിനിധീകരിക്കുന്ന നാല് പേരെ ഒരു പ്രാദേശിക ജനക്കൂട്ടം ആക്രമിച്ചതായി പോലീസ് പറയുന്നു.

ധർമ്മസ്ഥലയിൽ യൂട്യൂബർമാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേർക്കെതിരെ കേസെടുത്തു. രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു.ഒരു എഫ്‌ഐആർ യൂട്യൂബർമാരുടെ ഒരു സംഘത്തെ ആക്രമിച്ചതിനും സ്വകാര്യ വാർത്താ ചാനലിന്റെ റിപ്പോർട്ടറെ ആക്രമിച്ചതിനും അവരുടെ രണ്ട് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തിയതിനുമാണ്. നിയമവിരുദ്ധമായി സംഘം ചേർന്നതിന് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ധർമ്മസ്ഥല പൊലീസ് സ്റ്റേഷൻ പരിസരത്തും പ്രാദേശിക ആശുപത്രിക്ക് മുന്നിലും പൊലീസ് ലാത്തിചാർജ് നടത്തി.

അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്ഥലത്തു നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Tags: FEATURED2DharmasthalaYouTubers Assaulted In Dharmasthala
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies