ഗാസ: മാദ്ധ്യമ പ്രവർത്തനത്തിന്റെ മറവിൽ ഭീകര പ്രവർത്തനം നടത്തിയിരുന്ന ജേണലിസ്റ്റിനെ ഇസ്രായേൽ വധിച്ചു. അൽജസീറയിലെ മാദ്ധ്യമ പ്രവർത്തനായിരുന്ന അനസ് അൽ-ഷെരീഫാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം അൽ-ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് പുറത്തുള്ള ജേണലിസ്റ്റ് ടെന്റിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു.
അൽ-ഷെരീഫ് “ഒരു പത്രപ്രവർത്തകന്റെ വേഷം കെട്ടിയ ഹമാസ് സെല്ലിന്റെ തലവനാണെന്ന്” ഇസ്രായേലി പ്രതിരോധ സേനയായ ഐഡിഎഫ് ചൂണ്ടിക്കാട്ടി. അൽ-ഷെരീഫ് നിന്ന് കണ്ടെടുത്ത പരിശീലന രേഖകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, ശമ്പള വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള രേഖകൾ ഹമാസുമായുള്ള ബന്ധം തെളിയിക്കുന്നതായി ഐഡിഎഫ് ചൂണ്ടിക്കാട്ടി.
എന്നാൽ അൽ ജസീറയും ഈ ആരോപണം തള്ളിക്കളഞ്ഞു. കൊലപാതകത്തെ ന്യായീകരിക്കാൻ ഇസ്രായേൽ ശ്രമിക്കുകയാണെന്നും ഗാസയ്‌ക്കുള്ളിൽ നിന്നുള്ള റിപ്പോർട്ടിംഗിനെ നിശബ്ദമാക്കുകയാണെന്നും അവർ ആരോപിച്ചു. അനസ് അൽ-ഷെരീഫിനെൊപ്പം മുഹമ്മദ് ഖ്രീഖ് എന്ന മാദ്ധ്യമപ്രവർത്തകരും ക്യാമറാമാൻമാരായ ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ, മോമെൻ അലിവ എന്നിവരും കൊല്ലപ്പെട്ടതായി അൽ ജസീറ സ്ഥിരീകരിച്ചു.















