നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിന് ഒരു സമഗ്ര കേന്ദ്രനിയമം നിര്‍മിക്കണം: വിഎച്ച്പി പ്രമേയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിന് ഒരു സമഗ്ര കേന്ദ്രനിയമം നിര്‍മിക്കണം: വിഎച്ച്പി പ്രമേയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2025, 01:08 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഭാരതത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിന് ഒരു സമഗ്ര കേന്ദ്രനിയമം നിര്‍മിച്ച് നടപ്പിലാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രമേയം. 60ാം വാര്‍ഷിക നേതൃത്വ സമ്മേളനത്തിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ നിയമം നിര്‍മിക്കണമെന്ന് രാഷ്‌ട്രപതിയോടും പ്രധാനമന്ത്രിയോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളില്‍ നിന്ന് ദുര്‍ബലരായ വ്യക്തികളെ സംരക്ഷിക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തനം, വഞ്ചന, പ്രലോഭനം, പ്രീണനം എന്നിവ ഉള്‍പ്പെടെ നിര്‍ബന്ധിത മതപരിവര്‍ത്തനം വ്യക്തമായി നിര്‍വചിക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കര്‍ശനമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തണം.

സുതാര്യത ഉറപ്പാക്കാന്‍ സ്വമേധയാ ഉള്ള മതപരിവര്‍ത്തനങ്ങള്‍ക്ക് ഒരു അറിയിപ്പ് കാലയളവ് നിര്‍ബന്ധമാക്കണം. സ്ത്രീകള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവരെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണം.

പന്ത്രണ്ട് സംസ്ഥാനങ്ങള്‍ നിബന്ധിത മതപരിവര്‍ത്തന നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഒരു കേന്ദ്രനിയമം നാളിതുവരെ നിര്‍മിക്കപ്പെട്ടിട്ടില്ല. അതിനാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം പല സംസ്ഥാനങ്ങളിലും വ്യാപകമായി തുടര്‍ന്നുവരികയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 മനസാക്ഷി സ്വാതന്ത്ര്യവും മതം സ്വീകരിക്കാനും, ആചരിക്കാനും, പ്രചരിപ്പിക്കാനുമുള്ള അവകാശവും ഉറപ്പും നല്‍കുന്നുണ്ടെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്ക് ഈ അവകാശം ബാധകമല്ലെന്ന് സുപ്രീം കോടതി വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ തടയേണ്ടതിന്റെ ആവശ്യകതയും മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളുടെ ഭരണഘടനാ സാധുതയും ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നും സമ്മേളനം ഐക്യകണ്‌ഠേന അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: VHPVHP keralaVishwa Hindu Parishad Kerala
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies