ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയിൽ വച്ചാണ് യുവാവ് രേഖ ഗുപ്തയെ ആക്രമിച്ചത്. ജനസമ്പർക്ക പരിപാടിക്കിടെയാണ് സംഭവം. 35 കാരനായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.
രേഖ ഗുപ്ത മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ജനങ്ങൾക്ക് നേരിട്ട് കണ്ട് പരാതി പറയാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. എല്ലാം ദിവസവും രാവിലെ ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സിവിൽ ലൈൻസിലെ വസതിയിൽ ജനസമ്പർക്ക പരിപാടി നടക്കാറുണ്ട്.
ഇന്ന് രാവിലെ പരാതി കേൾക്കുന്നതിനിടെ യുവാവ് എത്തി ആക്രോശിക്കുകയും മുഖ്യമന്ത്രിയെ അടിക്കാൻ ശ്രമിക്കുകയായിരുന്നു. പരാതി നൽകാൻ എന്ന വ്യാജേനയാണ് ഇയാൾ അകത്ത് കടന്നത്. ഡൽഹി പൊലീന്റെ ഭാഗത്ത് നിന്നും കൃത്യനിർവഹണത്തിൽ ഗുരുതര സുരക്ഷ വീഴ്ചയാണ് ഉണ്ടായത്. യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.















