എംടെക് തോറ്റ എസ്എഫ്ഐ നേതാവ് ആഷിഖ് ഇബ്രാഹിംകുട്ടിക്ക് പിഎച്ച്ഡി പ്രവേശനം; സജി ഗോപിനാഥിന്റെ പ്രത്യേക ഉത്തരവ് പ്രകാരം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എംടെക് തോറ്റ എസ്എഫ്ഐ നേതാവ് ആഷിഖ് ഇബ്രാഹിംകുട്ടിക്ക് പിഎച്ച്ഡി പ്രവേശനം; സജി ഗോപിനാഥിന്റെ പ്രത്യേക ഉത്തരവ് പ്രകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2025, 05:15 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എടെക് പാസാകാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി പ്രവേശനം നൽകിയതായി പരാതി. സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗവും, എസ്എഫ്ഐ നേതാവുമായിരുന്ന ആഷിഖ് ഇബ്രാഹിംകുട്ടിക്കാണ് ചട്ടവിരുദ്ധമായി പ്രവേശന പരീക്ഷ എഴുതിച്ച് പ്രവേശനം നൽകിയത്. തൃശൂർ ഗവ:എഞ്ചിനീയറിംഗ് കോളേജിലാണ് ആഷിഖ് ഇബ്രാഹിം പിഎച്ച്ഡി ചെയ്യുന്നത്.

എംടെക് പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് ഒന്നാം സെമസ്റ്റർ പരീക്ഷ എസ്എഫ്ഐ നേതാവ് തോറ്റിരുന്നു. എംടെകിന്റെ എല്ലാം സെമസ്റ്ററും പാസായ അവസാന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കാണ് പിഎച്ച്ഡി പ്രവേശനത്തിന് യോ​ഗ്യത. എന്നാൽ എസ്എഫ്ഐ നേതാവിന് വേണ്ടി നിയമം കാറ്റിൽ പറ‍ത്തി പ്രത്യേക ഉത്തരവിറക്കുകയായിരുന്നു സർവ്വകലാശാല വിസിയായിരുന്ന സജി ​ഗോപിനാഥ്. സിൻഡിക്കേറ്റ് അം​ഗം എന്ന സ്വാധീനം ഉപയോ​ഗിച്ചാണ് പ്രവേശനം നേടിയതെന്നാണ് പ്രധാന ആരോപണം.

ക്രമവിരുദ്ധമായി പിഎച്ച്ഡി പ്രവേശനത്തിന് ശേഷം സർവ്വകലാശാല റിസർച്ച് സെക്ഷൻ  മാർക്കലിസ്റ്റുകളും പരിശോധിച്ചപ്പോഴാണ് എംടെക് തോറ്റകാര്യം കണ്ടെത്തിയത്. പിന്നാലെ  റിസർച്ച് ഡീനിനെ അധിക്ഷേപിച്ച യുവ നേതാവ് ഡീനിനെ ഡെപ്യൂട്ടേ ഷൻ തസ്തികയിൽ തുടരാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

തുടർന്ന് സിപിഎം ഉന്നത കേന്ദ്രങ്ങൾ ഇടപെട്ട് ഐഎച്ച്ആർഡിയിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ വിലക്കിയതിനെ തുടർന്ന് സർവ്വകലാശാലയ്‌ക്ക് പ്രസ്തുത ഡീനിന്റെ സേവനം നിർത്തലാക്കേണ്ടതായി വന്നു. വിഷയം പ്രത്യേക സമിതിയെ കൊണ്ട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സാങ്കേതിക സർവ്വകലാശാല വിസിക്ക് നിവേദനം നൽകിയിട്ടുണ്ട്.

Tags: SFIPHD
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies