താരാ ടോജോ അലക്‌സിനെതിരെ സൈബർ ആക്രമണം; അശ്ളീല പരാമർശമുള്ള പോസ്റ്റുമായി ഷാഫി പറമ്പിലിന്റെ അനുയായി നിസാർ കുമ്പിള
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താരാ ടോജോ അലക്‌സിനെതിരെ സൈബർ ആക്രമണം; അശ്ളീല പരാമർശമുള്ള പോസ്റ്റുമായി ഷാഫി പറമ്പിലിന്റെ അനുയായി നിസാർ കുമ്പിള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2025, 10:02 am IST
FacebookTwitterWhatsAppTelegram

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചതിന് കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ കോർഡിനേറ്റർ താരാ ടോജോ അലക്‌സിനെതിരെ സൈബർ ആക്രമണം. സൈബർ ഇടത്തിലെ പ്രധാനപ്പെട്ട ഷാഫി – രാഹുൽ അനുകൂലികളുടെ നേതൃത്വത്തിലാണ് സൈബർ ആക്രമണം. താരയ്‌ക്കെതിരെ കടുത്ത സ്ത്രീ വിരുദ്ധ അശ്ലീല പരാമർശങ്ങൾ നടത്തിയാണ് ഷാഫിയുടെ സൈബർ ഗുണ്ടകൾ ആക്രമണം നടത്തുന്നത്.

ഷാഫി പറമ്പിലിന്റെ അനുയായിയായ നിസാർ കുമ്പിള എന്നയാൾ അശ്ലീല പരാമർശങ്ങളോടെ താരയുടെ പേര് സൂചിപ്പിക്കാതെ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് കീഴെ താരയ്‌ക്കെതിരെ അപകീർത്തികരമായ അനേകം പരാമർശങ്ങൾ കമൻ്റുകളായി വന്നിട്ടുണ്ട്.

‘ബ്ലാക്ക് മെയിൽ രാഷ്‌ട്രീയം കളിച്ച് സീറ്റ് ഒപ്പിക്കാൻ നോക്കിയ സ്ത്രീ രൂപത്തെ കോൺ​ഗ്രസിന്റെ എല്ലാ ഒഫീഷ്യൽ ​ഗ്രൂപ്പുകളിൽ നിന്നും തൂക്കിയിട്ടു’ണ്ടെന്ന് നിസാർ കുമ്പിള പോസ്റ്റിൽ ആധികാരികമായി അവകാശപ്പെടുന്നു.എടുത്ത് എഴുതാൻ കഴിയാത്ത അത്ര അശ്ളീല പരാമർശങ്ങളും ഈ പോസ്റ്റിൽ നിസാർ കുമ്പിള നടത്തിയിട്ടുണ്ട്. തുടർന്ന് ഈ പോസ്റ്റിന് താഴെ താരയുടെ പേര് പറഞ്ഞാണ് സൈബർ ആക്രമണം നടക്കുന്നത്. അവർക്കെതിരെ ധാരാളം സ്ത്രീ വിരുദ്ധ അശ്ളീല പരാമർശങ്ങളും ഉണ്ട്.

‘ഇജ്ജാതി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാത്തവളുമാരെ ഒക്കെ പിടിച്ച് മീഡിയ സെല്ലിന്റെ തലപ്പത്ത് കൊണ്ടുവരുമ്പോ ഒന്ന് ആലോചിക്കണമായിരുന്നു’ എന്നാണ് നിസാർ കുമ്പിളയുടെ പോസ്റ്റിൽ വന്നിരിക്കുന്ന ഒരു കമൻ്റ്. ‘അയ്യോ വലിയ എന്തോ സംഭവം ആണെന്നാ ആ തമ്പുരാട്ടിയുടെ വിചാരം ‘. ‘ഒറ്റുന്നവർക്ക് മുകളിൽ വേറെ ഒറ്റുകാരുണ്ടാകുമെന്ന് തള്ള കരുതിയില്ല’ എന്നും കമൻ്റുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യുടെ പെൺവേട്ട വെളിപ്പെട്ടതിനെത്തുടർന്ന് എന്തുകൊണ്ടാണ് ഇരയായ പെൺകുട്ടികൾ പരാതിയുമായി പുറത്തുവരാത്തത് എന്നതിനെക്കുറിച്ചും പരാതി ഉന്നയിക്കുന്ന പെൺകുട്ടികളോട് സമൂഹം എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിനെക്കുറിച്ചും വിശദീകരിച്ചു കൊണ്ട് കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ കോർഡിനേറ്റർ താരാ ടോജോ അലക്‌സ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ ഒരു വലിയ കുറിപ്പ് പങ്കുവെച്ചിരുന്നു. വ്യാപകമായി ചർച്ച ചെയ്യപ്പെട്ട ഈ ഫേസ്ബുക്ക് പോസ്റ്റിലും ഷാഫി – രാഹുൽ അനുകൂല സൈബർ ഗുണ്ടകളുടെ വിളയാട്ടമാണ്.

യു എ ഇ യിൽ ജോലി ചെയ്യുന്ന നിസാർ കുമ്പിളയ്‌ക്ക് കേരളത്തിലെ പല കോൺഗ്രസ് നേതാക്കളുമായും അടുത്ത ബന്ധമുണ്ടെങ്കിലും, ഇയാൾ ഷാഫി പറമ്പിൽ – രാഹുൽ മാങ്കൂട്ടത്തിൽ ഗ്രൂപ്പിന്റെ പ്രധാന കണ്ണിയായിട്ടാണ് കരുതപ്പെടുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഉമാ തോമസിനെയും സൈബർ ഗുണ്ടകൾ വെറുതെ വിട്ടില്ല.

Tags: shafi parambilRahul MankoottathilNisar Kumbila
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies