ഇന്ന് ചട്ടമ്പി സ്വാമി ജയന്തി ആണെന്ന് രമേശ് ചെന്നിത്തല; ഹൈന്ദവ ആചാര്യന്മാരുടെ ജന്മദിനത്തിന് നക്ഷത്രമാണ് കണക്കിലെടുക്കുന്നതെന്ന് സോഷ്യൽ മീഡിയ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് ചട്ടമ്പി സ്വാമി ജയന്തി ആണെന്ന് രമേശ് ചെന്നിത്തല; ഹൈന്ദവ ആചാര്യന്മാരുടെ ജന്മദിനത്തിന് നക്ഷത്രമാണ് കണക്കിലെടുക്കുന്നതെന്ന് സോഷ്യൽ മീഡിയ

"പുരുഷ കേന്ദ്രീകൃതമായിരുന്ന സമൂഹത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും വേണ്ടി പൊരുതിയ ധിഷണാ ശാലി ആയിരുന്നു ചട്ടമ്പി സ്വാമികൾ" എന്ന് രമേശ് ചെന്നിത്തല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2025, 01:10 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഇന്ന് ചട്ടമ്പി സ്വാമി ജയന്തി ആണെന്ന് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ അദ്ദേഹം അനുസ്മരണ പോസ്റ്റും ചെയ്തിട്ടുണ്ട്. “പുരുഷ കേന്ദ്രീകൃതമായിരുന്ന സമൂഹത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തിനും സുരക്ഷയ്‌ക്കും വേണ്ടി പൊരുതിയ ധിഷണാ ശാലി ആയിരുന്നു ചട്ടമ്പി സ്വാമികൾ” എന്ന് രമേശ് ചെന്നിത്തല അനുസ്മരിക്കുന്നു

എന്നാൽ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജന്മദിനമായി ആഘോഷിക്കപ്പെടുന്നതും ആചരിക്കപ്പെടുന്നതും ചിങ്ങമാസത്തിലെ ഭരണി നക്ഷത്രമാണ്. ഇന്ന് ഉത്രം നക്ഷത്രം ആണ്. നാളെ അത്തവും. പിന്നെ എങ്ങിനെയാണ് ഇന്ന് വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി ആയതെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നു

വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ ജനിച്ചത് 1853 ഓഗസ്റ്റ് 25ന് ആണ്. എങ്കിലും അദ്ദേഹത്തിന്റെ ജന്മദിനമായി നാളിതുവരെ ആചരിച്ചു വന്നിട്ടുള്ളത് ജന്മനക്ഷത്രമായ ചിങ്ങമാസത്തിലെ ഭരണിയാണ്. അത് ഈ വര്ഷം സെപ്റ്റംബർ 12 നാണ്. ഹൈന്ദവ രീതിയിൽ പല ആചാര്യന്മാരുടെയും ജന്മദിനം അങ്ങനെയാണ് ആചരിച്ചു വന്നിട്ടുള്ളത്. നാരായണഗുരുദേവന്റെ ജന്മദിനം ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തിലാണ് ആഘോഷിക്കുന്നത്. നാരായണഗുരു ജനിച്ച ക്രിസ്തുവർഷ കലണ്ടറിലെ തീയതി അല്ല ഗുരുദേവ ജയന്തിക്ക് ആചരണീയം.

ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലമായ കൊല്ലം പന്മന ആശ്രമത്തിലും ചിങ്ങ മാസത്തിലെ ഭരണി ദിനമാണ് ജയന്തി ദിനമായി ആചരിക്കുന്നത്. എന്നാൽ കേരളാ സർക്കാർ ചട്ടമ്പി സ്വാമിയുടെ ജനന ദിവസമായ ഓഗസ്റ് 25 ന് ജീവകാരുണ്യ ദിനം എന്ന പേരിൽ ചില പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ചുവടു പിടിച്ചാണോ രമേശ് ചെന്നിതലയും ഇന്ന് വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി ആണെന്ന് പറയുന്നത് എന്ന് വ്യക്തമല്ല.

Tags: chattambi swamikalramesh chennithala
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies