പ്രതിരോധമേഖലയെ സുശക്തമാക്കാൻ ഭീമൻ പടക്കപ്പലുകൾ എത്തിക്കഴിഞ്ഞു ; നാവികസേനയുടെ ഉദയ്​ഗിരിയും ​ഹിമ​ഗിരിയും കമ്മീഷൻ ചെയ്ത് രാജ്നാഥ് സിം​ഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധമേഖലയെ സുശക്തമാക്കാൻ ഭീമൻ പടക്കപ്പലുകൾ എത്തിക്കഴിഞ്ഞു ; നാവികസേനയുടെ ഉദയ്​ഗിരിയും ​ഹിമ​ഗിരിയും കമ്മീഷൻ ചെയ്ത് രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2025, 04:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധമേഖല ശക്തമാക്കുന്നതിനായി നാവികസേനയുടെ രണ്ട് പടക്കപ്പലുകളായ ഉദയ​ഗിരിയും ഹിമ​ഗിരിയും കമ്മീഷൻ ചെയ്തു. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോ​ഗിച്ച് നിർമിച്ച യുദ്ധക്കപ്പലുകളാണ് നാവികസേന സ്വന്തമാക്കിയിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗാണ് നാവികസേനയ്‌ക്ക് വേണ്ടി യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്തത്.

രണ്ട് വ്യത്യസ്ത കപ്പൽനിർമാണ ശാലകളിൽ നിർമിച്ച അത്യാധുനിക യുദ്ധക്കപ്പലുകളാണ് ഹിമ​ഗിരിയും ഉദയ്​ഗിരിയും. ഇതാദ്യമായാണ് രണ്ട് വ്യത്യസ്ത കപ്പൽ നിർമാണശാലയിൽ നിർമിച്ച കപ്പലുകൾ ഒരുമിച്ച് കമ്മീഷൻ ചെയ്യുന്നത്. പ്രോജക്റ്റ് 17 ആൽഫയുടെ (P-17A) ഭാഗമായി മുംബൈയിലെ മസഗോൺ കപ്പൽശാലയിലാണ് ഉദയഗിരി നിർമിച്ചത്. നാവികസേനയുടെ യുദ്ധക്കപ്പൽ ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത 100-ാമത്തെ കപ്പലാണിത്.

കൊൽക്കത്തയിലെ കപ്പൽശാലയിലാണ് ഐഎൻഎസ് ഹിമഗിരി ഒരുങ്ങിയത്. കൊൽക്കത്ത ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് (ജിആർഎസ്ഇ) നിർമ്മിക്കുന്ന പി-17എ കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് ഹിമഗിരി. മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാ​ഗമായാണ് യുദ്ധകപ്പലുകളുടെ നിർമാണം.

സൂപ്പർസോണിക് സർഫേസ്-ടു-സർഫേസ് മിസൈലുകൾ, മീഡിയം-റേഞ്ച് സർഫേസ്-ടു-എയർ മിസൈലുകൾ, 76 എംഎം എംആർ ഗൺ, ആന്റി-സബ്മറൈൻ/അണ്ടർവാട്ടർ ആയുധ സംവിധാനങ്ങൾ എന്നിവ യുദ്ധക്കപ്പലിന്റെ ഭാ​ഗമായിരിക്കും.

Tags: Navy commissionsmulti-missionDefence minister Rajnath SinghUdaygiriHimgiri
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies