കോഴിക്കോട്: പ്രവാചക കേശം കൊണ്ടുവന്ന് വെച്ചതിനെക്കാൾ അര സെന്റിമീറ്ററോളം വലുതായിട്ടുണ്ടെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മർകസ് നോളജ് സിറ്റിയിൽ നടന്ന പരിപാടിയിലാണ് കാന്തപുരം ഇക്കാര്യം പറഞ്ഞത് .
‘പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയിൽ നിന്നുള്ള വെള്ളവും റാവുള്ള ശരീഫിൽ നിന്നും വടിച്ചെടുക്കുന്ന പൊടികൾ, പ്രവാചകന്റെ കൈ കുത്തിയപ്പോൾ പൊങ്ങിവന്ന വെള്ളം എല്ലാം കൂടി ചേർത്ത് കൊണ്ടുള്ള വെള്ളമാണ് ഇവിടെ തരുന്നത്.
ഉമീനീര് കൊണ്ട് രോഗം മാറ്റിയ സംഭവങ്ങൾ ഹദീസുകളിൽ ഉണ്ട്. പ്രസവിച്ചയുടനെ ഉമ്മമാർ കുട്ടികളെ പ്രവാചകന്റെ അടുത്ത് കൊടുത്തയക്കും. പ്രവാചകന്റെ വായിൽ നിന്നും ചവച്ച ഈന്തപ്പഴത്തിന്റെ മധുരം കുട്ടികളുടെ വായിലേക്ക് വെച്ച് കൊടുക്കുന്നതുമൊക്കെ പതിവായിരുന്നു. അങ്ങനത്തെ കുട്ടികൾ നന്നാവും. റബ്ബറിന് മഹാളി രോഗം വന്നാൽ മരുന്നടിക്കലുണ്ടല്ലോ. അത് പോലെയാണ് പ്രവാചകന്റെ വായിൽ ഇട്ട് ചവച്ച ഈത്തപ്പഴം’, കാന്തപുരം പറഞ്ഞു.















