യുഎസിന്റെ അദൃശ്യമായ ഇടപെടൽ??  ലിപുലേഖ് ചുരത്തിൻ മേൽ നേപ്പാളിന്റെ അവകാശവാദം; ട്രംപ് ഭരണകൂടം ധനസഹായം പുനഃസ്ഥാപിച്ചെന്ന് റിപ്പോർട്ട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎസിന്റെ അദൃശ്യമായ ഇടപെടൽ??  ലിപുലേഖ് ചുരത്തിൻ മേൽ നേപ്പാളിന്റെ അവകാശവാദം; ട്രംപ് ഭരണകൂടം ധനസഹായം പുനഃസ്ഥാപിച്ചെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2025, 07:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ പ്രദേശമായ ലിപുലേഖ് ചുരത്തിൽ നേപ്പാൾ അവകാശവാദം ഉന്നയിച്ചതിൽ യുഎസിന് കയ്യുണ്ടെന്ന് റിപ്പോർട്ട്. യുഎസിന്റെ നയതന്ത്ര- സാമ്പത്തിക ഇടപെടലിനെ തുടർന്നാണ് നേപ്പാളിൻറ പുതിയ പ്രസ്താവനയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ട്രംപ് അധികാരം ഏറ്റെടുത്തതിന് പിന്നാലെ നേപ്പാളിൽ യുഎസ്എഐഡി ധനസഹായത്തോടെ നടപ്പാക്കുന്ന വികസന പദ്ധതികൾ അമേരിക്ക നിർത്തിവച്ചിരുന്നു. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം ഉൾപ്പെടെ കോടിക്കണിക്കിന്റെ ഡോളറിന്റെ പദ്ധതികളാണ് മരവിപ്പിച്ചത്. എന്നാൽ ചില നിബന്ധനകളുടെ മേൽ ധനസഹായം വീണ്ടും പുനഃസ്ഥാപിച്ചെന്നാണ് വിവരം.  യുഎസുമായി ബന്ധപ്പെട്ട സംഘടനകളായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC), ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് (BII), മെറ്റ്‌ലൈഫ് എന്നിവയുമായി നേപ്പാൾ 60 മില്യൺ ഡോളറിന്റെ  ഗ്രീൻ ബോണ്ട് കരാറും ഒപ്പുവച്ചിട്ടുണ്ട്.

നേപ്പാളും ഇന്ത്യയും അവകാശപ്പെടുന്ന ഒരു ട്രൈ-ജംഗ്ഷൻ മേഖലയിലാണ് ലിപുലേഖ് ചുരം സ്ഥിതി ചെയ്യുന്നത്. 2020 ജൂൺ 18-നാണ് തന്ത്രപ്രധാനമായ ലിപുലേഖ്, കാലാപാനി, ലിമ്പിയാധുര പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ രാഷ്‌ട്രീയ ഭൂപടം പുതുക്കിയത്. ഭരണഘടനയിൽ ഭേദഗതി വരുത്തിയാണ് ഇത് ചെയ്തത്.

ആഴ്ചകൾക്ക് മുമ്പ് ഇന്ത്യ- ചൈന അതിർത്തി വ്യാപാരം ലിപുലേഖ് വഴി പുനരാംരംഭിക്കാൻ തിരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ എതിർപ്പുമായി നേപ്പാൾ രം​ഗത്തെത്തിയത്. എന്നാൽ നേപ്പാളിന്റെ അവകാശവാദങ്ങൾക്ക് ചരിത്രപരവും വസ്തുതാപരവുമായ അടിസ്ഥാനമില്ലെന്ന് അന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയും ചൈനയും തമ്മിൽ ലിപുലേഖ് ഉൾപ്പെടുന്ന ചരിത്രപരമായ ഒരു ഉഭയകക്ഷി വാണിജ്യ കരാറുണ്ട്. 1954 മുതൽ പാതയിലൂടെ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരം നടത്തിയിരുന്നു. കോവിഡിന് പിന്നാലെയാണ് വ്യാപാരം നിർത്തിവച്ചത്.

 

Tags: ChinanepalLiplukha pass
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies