ഓപ്പറേഷൻ സിന്ദൂറിൻ്റെ സമയത്ത് തോക്കുകളുമായി അറസ്റ്റിലായ UAPA പ്രതിക്ക് കൊച്ചിയിൽ ഐക്യദാർഢ്യം; റിജാസിനെ അറസ്റ്റ് ചെയ്തത് മഹാരാഷ്ട്ര എടിഎസ്; പരിപാടിയിൽ സിദ്ദീഖ് കാപ്പനും സെബാസ്റ്റ്യൻ പോളും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് തോക്കുകളുമായി അറസ്റ്റിലായ UAPA പ്രതിക്ക് കൊച്ചിയിൽ ഐക്യദാർഢ്യം; റിജാസിനെ അറസ്റ്റ് ചെയ്തത് മഹാരാഷ്‌ട്ര എടിഎസ്; പരിപാടിയിൽ സിദ്ദീഖ് കാപ്പനും സെബാസ്റ്റ്യൻ പോളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2025, 01:36 pm IST
Facebook
Twitter
WhatsAppTelegram

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത്, തോക്കുകളുമായി അറസ്റ്റിലായ റിജാസ് എം സിദീഖിന്റെ മോചനം ആവശ്യപ്പെട്ട് കൊച്ചിയിൽ നാളെ ഇടത്-ജിഹാദി ​​ഗ്രൂപ്പുകളുടെ പ്രതിഷേധം. മെയ് 8 ന് നാഗ്പൂരിൽ വച്ചാണ്  റിജാസിനെ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.  യുഎപിഎ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തന്നെ പിഒകെയിലെ ഭീകരനുമായി റിജാസ് നടത്തിയ സോഷ്യൽ മീഡിയ ചാറ്റിന്റെ ഭാഗവും പുറത്തുവന്നിരുന്നു.

രാജ്യവിരുദ്ധ കേസിൽ അറസ്റ്റിലായ റിജാസിനായി വഞ്ചി സ്ക്വയറിൽ നടക്കുന്ന ഐക്യദാർഢ്യ സം​ഗമത്തിൽ സിദ്ദീഖ് കാപ്പൻ, മുൻ എംപി സെബാസ്റ്റ്യൻ പോൾ എന്നിവരാണ് പ്രധാനികൾ. സഖാവ് റിജാസ് ഐക്യദാർഢ്യ സം​ഗമം എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മക്തൂബ് മീഡിയ എന്ന പ്രപ്പഗാണ്ട ഓൺലൈൻ പോർട്ടലിലെ മാദ്ധ്യമ പ്രവർത്തകനാണ് ഇയാൾ. റിജാസിനെതിരെ  മഹാരാഷ്‌ട്ര പൊലീസ് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അതീവ ​ഗുരുതരമായ വിവരങ്ങളാണുള്ളത്. നിരോധിത ഭീകര സംഘടനകളായ ഹിസ്ബുൾ മുജാഹിദീൻ, ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) എന്നിവരുമായി റിജാസിന്റെ ബന്ധം ഇതിൽ പരാമർശിച്ചിട്ടുണ്ട്.

മെയ് 11 ന് എറണാകുളത്തെ ഇയാളുടെ വസതിയിൽ മഹാരാഷ്‌ട്ര പൊലീസ് റെയ്ഡ് നടന്നിരുന്നു. റിജാസിന്റെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും നിരോധിത സംഘടനകളുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ലഭിച്ചിരുന്നു. റിജാസിന്റെ മൊബൈൽ ഫോണിൽ നിന്നും ഹിസ്ബുൾ മുജാഹിദീൻ, ജെകെഎൽഎഫ് എന്നിവയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചാറ്റുകൾ കണ്ടെടുത്തതായി മഹാരാഷ്‌ട്ര പൊലീസ് വ്യക്തമാക്കിയിരുന്നു. ‘എൻഡ് ഓഫ് ദി വാർ ഓൺ പീപ്പിൾ’, ‘ആർമിബർഗോ’ തുടങ്ങിയ എൻക്രിപ്റ്റ് ചെയ്ത ചാറ്റ് ഗ്രൂപ്പുകളിലും   സജീവമായിരുന്നു,

റിജാസിന് സിപിഐ (മാവോയിസ്റ്റ്) അംഗങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും എടിഎസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. സിപിഐ (മാവോയിസ്റ്റ്) നേതാവ് മുരളി കണ്ണമ്പിള്ളി നിയന്ത്രിക്കുന്ന ഒരു സിഗ്നൽ ഗ്രൂപ്പിന്റെ ഭാഗമായിരുന്നുവെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

 

Tags: MavoistNexal
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies