"തൃശൂരിലെ സിപിഎം അധോലോക മാഫിയയാണ്, കോടിക്കണക്കിന് രൂപയുടെ അഴിമതിക്ക് നേതൃത്വം കൊടുക്കുന്നവരാണവർ, നേതാക്കന്മാരുടെ ബാങ്ക് ഇടപാടുകളെ കുറിച്ച് വിശദമായി അന്വേഷിക്കണം": എം ടി രമേശ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“തൃശൂരിലെ സിപിഎം അധോലോക മാഫിയയാണ്, കോടിക്കണക്കിന് രൂപയുടെ അഴിമതിക്ക് നേതൃത്വം കൊടുക്കുന്നവരാണവർ, നേതാക്കന്മാരുടെ ബാങ്ക് ഇടപാടുകളെ കുറിച്ച് വിശദമായി അന്വേഷിക്കണം”: എം ടി രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2025, 06:32 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: സിപിഎം നേതാക്കന്മാർക്കെതിരെയുള്ള ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിൽ പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സിപിഎം നേതാക്കൾ അധോലോക മാഫിയ സംഘമാണെന്ന് ആ പാർട്ടിക്കുള്ളിലെ ആളുകൾ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും സിപിഎമ്മിലെ പ്രമുഖരായ നേതാക്കന്മാർക്കെതിരായാണ് ഡിവൈഎഫ്ഐ നേതാവ് ആരോപണങ്ങൾ ഉയർത്തുന്നതെന്നും എം ടി രമേശ് പറഞ്ഞു. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിന് രൂപയുടെ അഴിമതിക്ക് നേതൃത്വം കൊടുക്കുന്നവരാണ് സംസ്ഥാനത്തെ സിപിഎം നേതാക്കൾ. എ സി മൊയ്ദീനും എം കെ കണ്ണനും ഉൾപ്പെടെയുള്ള ഈ ജില്ലയിലെ സിപിഎം നേതാക്കൾ എന്നാണ് ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറി മറ്റൊരാളോട് പറയുന്ന സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഇത് ​ഗുരുതരമായ പ്രശ്നമാണ്. ഈ ജില്ലയിലെ നേതാക്കന്മാർക്കെതിരെ നേരത്തെ തന്നെ ഇത്തരം ആരോപണങ്ങൾ ഉയർന്നുവന്നിട്ടുള്ളതാണ്. ഇതിനെ കുറിച്ച് അന്വേഷണ ഏജൻസി സ്ഥിരീകരിച്ചിട്ടുമുണ്ട്. കരുവന്നൂർ ബാങ്കിന്റെ കാര്യത്തിൽ എസി മൊയ്ദീനെതിരെയുള്ള ആരോപണം അന്വേഷണ ഏജൻസിയുടെ മുന്നിലാണ്.

സിപിഎം നേതാക്കന്മാർക്കെതിരെ ബിജെപി നേരത്തെ ഉന്നയിച്ചിട്ടുള്ള ആരോപണം വസ്തുതാപരമായി ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന വാർത്തകൾ. സഹകരണ ബാങ്കുകളിലൂടെയും അല്ലാതെയും സാധാരണക്കാരുടെ പണം ഈ നേതാക്കന്മാർ കൊള്ളയടിക്കുകയാണ്. വലിയ മുതലാളിമാരുമായുള്ള ഇടപാടിലൂടെ കോടിക്കണക്കിന് രൂപയാണ് ഇവർക്ക് കിട്ടുന്നത്. ഇവരെല്ലാവരും ഡീലർമാരാണെന്നാണ് ഡിവൈഎഫ് ഐ നേതാക്കൾ പറഞ്ഞിട്ടുള്ളത്. ഇതിനെ കുറിച്ച് വിശദമായ അന്വേഷണം നടക്കണം.

ഈ ജില്ലയിലെ സിപിഎം നേതാക്കന്മാരുടെ സ്വത്തുവിവരങ്ങളെ കുറിച്ച് അന്വേഷിക്കണം. അവരുടെ ബാങ്ക് ഇടപാടുകളെ കുറിച്ചും അന്വേഷിക്കണം. സിപിഎം ബാങ്കുകളെ മറയാക്കികൊണ്ട് നേതാക്കൾ നടത്തുന്ന കോടിക്കണക്കിന് രൂപയുടെ അഴിമതിയിലും ക്രമക്കേടിലും ഉന്നത ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണം. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് ഈ ക്രമക്കേടുകളെല്ലാം നടക്കുന്നത്. ഇത് സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം ഉണ്ടാകണം. സിപിഎം പാർട്ടി അഴിമതിയുടെ ചെളിക്കുണ്ടിൽ ആഴ്ന്നിരിക്കുകയാണ്. സിപിഎമ്മിനെ ഇത്തരത്തിലുള്ള വഴിവിട്ട ബന്ധത്തിന് പ്രേരിപ്പിക്കുന്ന ആളുകൾ ആരൊക്കെയെന്ന് കണ്ടെത്തണമെന്നും എം ടി രമേശ് പറഞ്ഞു.

Tags: BJPCPMKaruvannoormt rameshGeneral secretery
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies