ഇടതു സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ബിഎംഎസ് പഞ്ചായത്ത് തല പദയാത്ര:ഒന്നാം ഘട്ടം സെപ്റ്റംബർ 17 വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനത്തിൽ ആരംഭിക്കുന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടതു സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ബിഎംഎസ് പഞ്ചായത്ത് തല പദയാത്ര:ഒന്നാം ഘട്ടം സെപ്റ്റംബർ 17 വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനത്തിൽ ആരംഭിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2025, 06:41 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഇടതു സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ബിഎംഎസ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലത്തിൽ പദയാത്ര നടത്തും. “ഇടതു സർക്കാരിന്റെ ജനദ്രോഹനങ്ങൾക്കെതിരെ തൊഴിലാളി മുന്നേറ്റം” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് അതിശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുവാൻ ബിഎംഎസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

“ദേശീയതലത്തിൽ അനുഭവപ്പെടുന്നതിന്റെ അഞ്ചു മടങ്ങാണ് കേരളത്തിൽ നിത്യോപയോഗ സാധനങ്ങൾക്ക് അനുഭവപ്പെടുന്ന വിലക്കയറ്റം. ക്ഷേമനിധി – ക്ഷേമപെൻഷനുകൾ കൃത്യമായി വിതരണം ചെയ്യുകയോ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുകയോ ചെയ്യുന്നില്ല. പിഎസ്‌സി പരീക്ഷ പാസായി റാങ്ക് പട്ടികയിൽ ഉള്ളവരെ നോക്കുകുത്തിയാക്കി ഏതാണ്ട് ഒന്നരലക്ഷത്തിലേറെ പേർക്ക് പിൻവാതിൽ വഴി നിയമനം നൽകി. കേന്ദ്രസർക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികൾ എല്ലാം രാഷ്‌ട്രീയ വിരോധം മൂലം സംസ്ഥാനത്ത് അട്ടിമറിക്കുന്നു. കസ്റ്റഡി മരണങ്ങളും ഉരുട്ടലും ഇരുട്ടു മുറികളും അടിയന്തരാവസ്ഥ നാളുകളെ പോലും നാണിപ്പിക്കുന്ന നിലയിൽ കേരളത്തിൽ അരങ്ങു തകർക്കുന്നു സർവ്വ മേഘലകളിലും പൂർണമായും പരാജയപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയിരിക്കുന്നു.” ബിഎംഎസ് ആരോപിക്കുന്നു..

പ്രക്ഷോഭ പരിപാടികളുടെ ഒന്നാം ഘട്ടം എന്ന നിലയിൽ സെപ്റ്റംബർ 17 വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനത്തിൽ മുതൽ ഒക്ടോബർ 14 ബിഎംഎസ് സ്ഥാപകൻ ദത്തോപാന്ത് ഠേംഗ്ഡിജിയുടെ സ്മൃതി ദിനം വരെ പഞ്ചായത്ത് തല പദയാത്രകൾ നടത്തും. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും കോർപ്പറേഷൻ വാർഡുകളിലും രാവിലെ മുതൽ വൈകിട്ട് വരെ നീണ്ടുനിൽക്കുന്ന പദയാത്രകൾ വലിയൊരു ജനസമ്പർക്ക പരിപാടിയായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.

പിന്നീട് മേഖലാതലത്തിലും ജില്ലാതലത്തിലും പ്രചരണ ജാഥകളും സെക്രട്ടറിയേറ്റിലേക്ക് വമ്പിച്ച തൊഴിലാളിമാർച്ചും സംഘടിപ്പിക്കും.തുടർന്നും സർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ മാറ്റം ഉണ്ടാകുന്നില്ലെങ്കിൽ നിരന്തരമായ പ്രക്ഷോഭങ്ങൾക്ക് ബി എം എസ് നേതൃത്വം നൽകും.ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ വി മധു കുമാർ, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി രാകേഷ്, ജില്ലാ സെക്രട്ടറി ഈ വി ആനന്ദ്, ജില്ലാ ഖജാൻജി ജയൻ ഹരികൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഇത്.

Tags: BMSkerala
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies