ഗോദ്ര : ഗുജറാത്തിലെ ഗോദ്രയിലും വഡോദരയിലെ ജുനഗഢിയിലും മതമൗലികവാദികളുടെ അഴിഞ്ഞാട്ടം .ഇവിടങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള മുസ്‌ലിം മത മൗലിക വാദികളുടെ ശ്രമങ്ങൾ ഗുജറാത്ത് പൊലീസ് പരാജയപ്പെടുത്തി. ഇവർ ബി ഡിവിഷൻ പൊലീസ് സ്റ്റേഷൻ തകർത്തു. ഇക്കൂട്ടത്തിൽ പെട്ട ഒരു സോഷ്യൽ മീഡിയ ആക്ടിവിസ്റ്റിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതാണ് സംഭവത്തിന് കാരണമായത്.
ഈ വ്യക്തി സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. നിരന്തരമായുള്ള ഇത്തരം പ്രകോപനപരമായ പോസ്റ്റുകൾ തടയാൻ പോലീസ് ഇയാളെ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ വളഞ്ഞു ബഹളമുണ്ടാക്കി. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തി ചാർജ് ചെയ്തു.
നവരാത്രി ഉത്സവത്തെ ലാക്കാക്കി ഗോധ്ര സിറ്റി ബി ഡിവിഷൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു യുവാവ് സോഷ്യൽ മീഡിയയിൽ നിരന്തരം പ്രകോപനപരമായ പോസ്റ്റുകൾ ഇടുന്നുണ്ടെന്ന് പോലീസ് പറയുന്നു.
പോലീസ് ആ വ്യക്തിയെ വിളിച്ചുവരുത്തി പ്രദേശത്ത് സംഘർഷമുണ്ടാക്കുന്ന ഒന്നും പോസ്റ്റ് ചെയ്യരുതെന്ന് ഉപദേശിക്കുകയാണ് ചെയ്തത് . എന്നാൽ പോലീസ് തന്നെ മർദ്ദിച്ചുവെന്ന് ആ വ്യക്തി ഒരു വീഡിയോയിൽ അവകാശപ്പെട്ടു. തുടർന്ന് പൊലീസ് സ്റ്റേഷന് പുറത്ത് ഒരു ജനക്കൂട്ടം തടിച്ചുകൂടി ബഹളം വയ്‌ക്കാൻ തുടങ്ങി. അക്രമാസക്തരായ മുസ്ലീം ജനക്കൂട്ടം പോലീസ് സ്റ്റേഷൻ വളയുകയും ‘അല്ലാഹു അക്ബർ’ എന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങുകയും ചെയ്തു. ജനക്കൂട്ടം നാലാം നമ്പർ പൊലീസ് പോസ്റ്റ് ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു.
തുടർന്ന് പൊലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. സംഭവത്തിൽ ചില പോലീസുകാർക്ക് പരിക്കേറ്റു. പോലീസ് വാഹനങ്ങൾക്കും തകരാർ സംഭവിച്ചു.ഇതിനു പുറമെ വഡോദരയിലെ ജുനഗഢിലും സംഘർഷമുണ്ടായി .















