ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപര കരാർ ചർച്ചൾക്കായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും സംഘവും ന്യൂയോർക്കിൽ എത്തി. കഴിഞ്ഞാഴ്ച അസിസ്റ്റന്റ് യുഎസ് ട്രേഡ് റെപ്രസെന്ററ്റീവ് ബ്രിണ്ടൻ ലിഞ്ച് നേതൃത്വം നൽകുന്ന സംഘം ന്യൂഡൽഹിയിൽ എത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ അന്ന് നടന്ന ചർച്ചകളിലെ പുരോഗതിയെ തുടർന്നാണ് നിലവിലെ സന്ദർശനം. ചർച്ചകൾ പുനരാംരംഭിക്കുന്നത് തീരുവ യുദ്ധത്തിനിടെ പ്രതീക്ഷ നൽകുന്നതാണ്. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് അഗർവാൾ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യൻ സംഘത്തിലുണ്ട്.
ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ ഒരു വ്യാപാര കരാർ വേഗത്തിൽ യാഥാർത്ഥ്യമാക്കുക എന്നതാണ് ചർച്ചകളുടെ ലക്ഷ്യം. യുഎസ് കോമേഴ്സ് സെക്രട്ടറി ഹാവേർഡ് ലെഡ്നിക്കാണ് യുഎസിന്റെ ഭാഗത്ത് നിന്നും ചർച്ചകൾക്ക് നേതൃത്വം നൽകുക. കാർഷിക- ക്ഷീര വിപണി, റഷ്യൻ എണ്ണ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായേക്കും. എച്ച് വൺ ബി വിസ ഫീസ് ഉയർത്തിൽ ആശങ്ക ഇന്ത്യ അറിയിക്കും. മന്ത്രി പിയൂഷ് ഗോയലിന്റെ സന്ദർശനം ഇന്ത്യ-യുഎസ് വ്യാപാര കരാറിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.















