തൃശൂർ: ശബരിമലയെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യക്തമായ പദ്ധതികളുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഏകീകൃത സിവിൽ കോഡ് വന്നാൽ ദേശീയ ദേവസ്വം വകുപ്പ് നിലവിൽ വരും. ഇതോടെ ഹിന്ദു ആചാര പ്രകാരമുള്ള ഭരണസംവിധാനം ശബരിമലയിൽ നിലവിൽ വരും. പാലയിൽ നടന്ന ക്ഷേത്ര മുറ്റത്ത് നടന്ന കലുങ്ക് സംവാദത്തിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന.
ആലപ്പുഴയിൽ എയിംസ് ഉടൻ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം ആവർത്തിച്ചു. കേരളത്തിൽ എയിംസിന് തറക്കല്ലിടാതെ വരുന്ന ഇലക്ഷന് ഒരാളുടെ അടുത്തും വോട്ടഭ്യർത്ഥിച്ച് വരില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യമൊട്ടാകെ 28 എയിംസ് സ്ഥാപിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിട്ടത്. ഇതിൽ 23 എണ്ണം ഇതിനകം പൂർത്തിയായി. ശേഷിക്കുന്ന അഞ്ചിൽ കേരളമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.















