കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗില്‍ രണ്ടാം റാങ്ക് ; ഷെഫീല്‍ഡില്‍ പഠനത്തിനിടെ കെയറര്‍ ജോലി ; മറവി രോഗത്തെക്കുറിച്ച്‌ ചിത്ര പ്രദര്‍ശനവുമായി മലയാളി യുവതി ബ്രിട്ടനിൽ ശ്രദ്ധേയയാകുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗില്‍ രണ്ടാം റാങ്ക് ; ഷെഫീല്‍ഡില്‍ പഠനത്തിനിടെ കെയറര്‍ ജോലി ; മറവി രോഗത്തെക്കുറിച്ച്‌ ചിത്ര പ്രദര്‍ശനവുമായി മലയാളി യുവതി ബ്രിട്ടനിൽ ശ്രദ്ധേയയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2025, 09:48 pm IST
FacebookTwitterWhatsAppTelegram

കവന്‍ട്രി: കെയര്‍ ഹോം ജോലിയിൽ തിളങ്ങി വ്യത്യസ്തമായ സാമൂഹിക സേവനവുമായി മലയാളി യുവതി ബ്രിട്ടനിൽ ശ്രദ്ധേയയാകുന്നു. അമല രാജനാണ് മറവി രോഗത്തെക്കുറിച്ച്‌ ചിത്ര പ്രദര്‍ശനത്തിന് തയ്യാറായതോടെ ബ്രിട്ടീഷുകാര്‍ക്കും പ്രിയപെട്ടവളാകുന്നത്. എന്നാല്‍ തന്റെ പ്രൊഫഷനുമായി ബന്ധം ഇല്ലെങ്കില്‍ പോലും തനിക്ക് ആശ്വാസമായി മാറിയ കെയര്‍ ഹോമിലെ ജോലിയെ ഹൃദയത്തില്‍ സ്വീകരിച്ച ഒരു മലയാളി വിദ്യാര്‍ത്ഥിനിയുടെ വേറിട്ട സമീപനമാണ് ഇപ്പോള്‍ ഷെഫീല്‍ഡില്‍ നിന്നും എത്തുന്ന വിശേഷ വാര്‍ത്ത.

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗില്‍ രണ്ടാം റാങ്കോടെ പാസായ ശേഷമാണ് അമല രാജന്‍ എന്ന വിദ്യാര്‍ത്ഥിനി തുടര്‍ പഠനത്തിനായി യുകെയില്‍ എത്തുന്നത്. തുടര്‍ന്ന് ഷെഫീല്‍ഡില്‍ ഹലം യൂണിവേഴ്‌സിറ്റിയില്‍ എം എ ഫാഷന്‍ ഡിസൈന്‍ ചെയ്ത അമല മറവി രോഗം എന്നറിയപ്പെടുന്ന ഡിമെന്‍ഷ്യ രോഗികളുടെ അവസ്ഥയെക്കുറിച്ചു ബോധവത്കരണം നടത്താന്‍ ചിത്ര പ്രദര്‍ശനം ദിവസങ്ങളോളം നീണ്ട എക്സ്ബിഷന്‍ ആയി നടത്തിയതാണ് തദ്ദേശീയരുടെ അടക്കം കയ്യടി നേടി ഇപ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

ഫ്ല്യൂയിഡ് ഇമോഷന്‍ ഇന്‍ കെയര്‍ എന്ന പ്രോജക്ടിന്റെ ഭാഗമായാണ് അമല രാജന്‍ എക്‌സിബിഷന് തയ്യാറായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി മൂര്‍ ഏന്‍ഡ് കെയര്‍ ഹോമില്‍ ജോലി ചെയ്ത അനുഭവ പരിചയവുമായാണ് അമല ഈ വേറിട്ട വഴിയില്‍ നീങ്ങാന്‍ തയ്യാറായത്. തന്റെ മേഖലയായ ഫാഷന്‍, ഡിസൈന്‍ എന്നിവ കൊണ്ട് ജനങ്ങള്‍ക്കിടയില്‍ എങ്ങനെ ഡിമെന്‍ഷ്യ അവയര്‍നെസ് സാധ്യമാക്കാം എന്നതായിരുന്നു അമലയുടെ ഏറെക്കാലമായുള്ള ആലോചന. ഒടുവില്‍ അതിനു സാക്ഷാത്കാരം നല്‍കിയാണ് കഴിഞ്ഞ ദിവസം ഷെഫീല്‍ഡില്‍ ചിത്ര പ്രദര്‍ശനം അരങ്ങേറിയത്.

തന്റെ പഠന കാലത്തു കണ്ടെത്തിയ പാര്‍ട്ട് ടൈം ജോലിയിലൂടെ ഡിമെന്‍ഷ്യ രോഗികളും മറ്റും അടക്കി വച്ച മനോവിചാരങ്ങള്‍ എങ്ങനെ കലയിലൂടെ കൂടുതല്‍ ഫലപ്രദമായ സംവേദനത്തിനു സാധ്യമാക്കാം എന്നതായിരുന്നു അമലയുടെ ചിന്തകള്‍. ഓരോ ദിവസവും മാനസികമായും വൈകാരികമായും സംഘര്‍ഷങ്ങളും വെല്ലുവിളികളും ഏറ്റെടുത്താണ് രോഗികളും ജീവനക്കാരും തങ്ങളുടെ ദിനചര്യകളും ജോലിയും പൂര്‍ത്തിയാക്കുന്നത് എന്നതായിരുന്നു അമലയുടെ പ്രോജക്ടിന്റെ പ്രധാന കണ്ടെത്തല്‍. പഠനത്തോടൊപ്പം രാത്രികാലങ്ങളില്‍ 12 മണിക്കൂര്‍ ജോലി ചെയ്യുക എന്നത് തന്നെ പോലെ ആദ്യമായി ഇത്തരമൊരു സ്ഥലത്ത് എത്തിപ്പെടുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും വെല്ലുവിളി തന്നെ ആയിരിക്കും എന്നാണ് അമല കരുതുന്നത്. ഈ സാഹചര്യത്തില്‍ സഹപ്രവര്‍ത്തകരും മാനേജ്മെന്റും ഒക്കെ പിന്തുണയുമായി ഒപ്പം ഉണ്ടായില്ലെങ്കില്‍ വലിയ പ്രയാസങ്ങള്‍ തന്നെ അനുഭവിക്കേണ്ടി വരുമെന്നും തന്റെ ചിത്രങ്ങളിലൂടെ പറയാനും അമല ശ്രമിച്ചിട്ടുണ്ട്.

ഏറെക്കാലത്തെ നിരീക്ഷണവും അധ്വാനവും ഫ്ല്യൂയിഡ് ഇമോഷന്‍സ് എന്ന ഈ പ്രോജക്ടിന് പിന്നിലുണ്ട്. രോഗികളെയും താന്‍ ഉള്‍പ്പെടുന്ന കെയര്‍ വര്‍ക്കേഴ്സിന്റെയും കൂടുതല്‍ സൂക്ഷമമായി നിരീക്ഷിച്ചാണ് അവരുടെ സമ്മര്‍ദ്ദങ്ങളുടെ കാഠിന്യം ചിത്രത്തുന്നലുകളായി പിറന്നത് എന്നും അമല പറയുന്നു. ഡിമെന്‍ഷ്യ രോഗികളും അവരെ പരിചരിക്കുന്നവരും ദിനംപ്രതി അടക്കി വച്ച മനോവിചാരങ്ങളുമായാണ് കഴിഞ്ഞു കൂടുന്നത് എന്ന സ്വയം കണ്ടെത്തലാണ് അമലയെ ഇക്കാര്യം ഫാഷന്റെയും ഡിസൈനിംഗിന്റെയും ഭാഷയിലൂടെ ലോകത്തെ ബോധ്യപ്പെടുത്താം എന്ന ചിന്തയ്‌ക്ക് പ്രേരിപ്പിച്ചത്. ഹാലം യൂണിവേഴിറ്റിയില്‍ എം എ ഫാഷന്‍ പ്രോജക്ടിന്റെ ഭാഗമായാണ് ഇത്തരം ഒരു നൂതന ചിന്ത അമലയുടെ മനസില്‍ രൂപപ്പെട്ടത്.

സാധ്യമായാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍, കൂടുതല്‍ കെയര്‍ ഹോമുകളില്‍ ജീവനക്കാരുടെയും ഡിമെന്‍ഷ്യ രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ഒക്കെ കൂടുതല്‍ മികച്ച ധാരണയ്‌ക്കും അവബോധത്തിനുമായി തന്റെ പ്രദര്‍ശനം നടത്തണമെന്ന ആഗ്രഹവും അമലയ്‌ക്കുണ്ട്. കഴിഞ്ഞ മാസം ഷെഫീല്‍ഡില്‍ ആര്‍ട്‌സ് ഇന്‍ ദി റൈറ്റ് പ്ലേസ് സ്റ്റുഡിയോയില്‍ ആണ് ഒരാഴ്ച നീണ്ട ചിത്രപ്രദര്‍ശനം സംഘടിപ്പിക്കാന്‍ അമലയ്‌ക്ക് സാധിച്ചത്. ഡിമെന്‍ഷ്യ രോഗികളെ കൂടി ഉള്‍പ്പെടുത്തി അവരുടെ മനസിന്റെ വര്‍ണക്കാഴ്ചകള്‍ ചിത്ര തുന്നലുകളായി മാറ്റണം എന്ന ആഗ്രഹവും അമലയ്‌ക്കുണ്ട്. അമലയുടെ ചിത്രങ്ങളില്‍ ഒന്ന് മൂര്‍ ഏന്‍ഡ് കെയര്‍ ഹോമിലെ ഡിമെന്‍ഷ്യ പേഷ്യന്റ് തുന്നിയതാണ് എന്നതും പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

Tags: UKSUB
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies