ന്യൂഡൽഹി : ഡിജിപി യോഗേഷ് ഗുപ്തക്ക് വിജിലൻസ് ക്ലിയറൻസ് നൽകാൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടു.
യോഗേഷ് ഗുപ്തയുടെ കേന്ദ്ര നിയമനത്തില്‍ ഇതോടെ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി. അഞ്ച് ദിവസത്തിനകം ക്ലിയറന്‍സ് റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര അഡ്മിനസ്‌ട്രേറ്റ് ട്രിബ്യൂണല്‍ സർക്കാരിനോട് നിര്‍ദേശിച്ചു. തന്റെ വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് തടഞ്ഞുവച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണിലിനെ സമീപിച്ചിരുന്നു
ഇനിയുള്ള അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ യോഗേഷ് ഗുപ്തയ്‌ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നല്‍കണമെന്നാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ നിര്‍ദേശിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. അടുത്തിടെയാണ് യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സില്‍ നിന്ന് മാറ്റി റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചത്.
സർക്കാരുമായി പ്രശ്നങ്ങളുണ്ടായതോടെയാണ് യോഗേഷ് ഗുപ്ത കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷിച്ചത്. കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സംസ്ഥാനം തടഞ്ഞുവെക്കുകയായിരുന്നു.















