തിരുവനന്തപുരം കോര്‍പ്പറേഷന് പുതിയ മുഖം; നിലവിലെ കെട്ടിടം പൊളിക്കും, 200 കോടി രൂപയുടെ അത്യാധുനിക ആസ്ഥാനമന്ദിരം ഒരുങ്ങുന്നു
Saturday, August 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം കോര്‍പ്പറേഷന് പുതിയ മുഖം; നിലവിലെ കെട്ടിടം പൊളിക്കും, 200 കോടി രൂപയുടെ അത്യാധുനിക ആസ്ഥാനമന്ദിരം ഒരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 10:14 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഭരണകേന്ദ്രത്തിന് പുതിയ മുഖം നല്‍കുന്ന വമ്പന്‍ പദ്ധതിയുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍. നിലവിലെ കോര്‍പ്പറേഷന്‍ ആസ്ഥാനമന്ദിരം പൊളിച്ചുമാറ്റി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിര്‍മിക്കാനാണ് തീരുമാനം. ഏകദേശം 200 കോടി രൂപ ചെലവില്‍ 6 ലക്ഷം ചതുരശ്ര അടിയില്‍ നാലുനില സമുച്ചയമാണ് നിര്‍മ്മിക്കാന്‍ ആലോചിക്കുന്നത്. പദ്ധതി നിലവില്‍ പ്രാരംഭ ചര്‍ച്ചാ ഘട്ടത്തിലാണ്.

ഭരണസൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് സൗഹൃദപരമായ സേവനകേന്ദ്രമാക്കി കോര്‍പ്പറേഷനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. പുതിയ സമുച്ചയത്തില്‍ ലഘുഭക്ഷണശാല, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, വ്യാപാരസ്ഥാപനങ്ങള്‍, ഗാലറി, റെസ്റ്റോറന്റ്, സന്ദര്‍ശകര്‍ക്ക് ഇരിക്കാനും വിശ്രമിക്കാനും പ്രത്യേക ഇടങ്ങള്‍, കൗണ്‍സിലര്‍മാര്‍ക്കുള്ള വിശ്രമമുറികള്‍, മേയറിനും വിശിഷ്ടാതിഥികള്‍ക്കും പ്രത്യേക മുറികള്‍, 200 കൗണ്‍സിലര്‍മാരെ ഉള്‍ക്കൊള്ളുന്ന വിശാലമായ കൗണ്‍സില്‍ ഹാള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഒരുക്കും.

നിലവില്‍ കോര്‍പ്പറേഷന്‍ വളപ്പിലുള്ള മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും. പുതിയ സംവിധാനത്തില്‍ 500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സൗകര്യവും ഒരുക്കാനാണ് പദ്ധതി. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ പ്രധാന സ്ഥാനമുള്ള നിലവിലെ കെട്ടിടം മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ള തറക്കല്ലിട്ടതാണ്. 1966-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. അതിനു മുമ്പ് എസ്.എം.വി. സ്‌കൂളിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു കോര്‍പ്പറേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്.

പുതിയ ആസ്ഥാനമന്ദിരം യാഥാര്‍ഥ്യമായാല്‍, നഗരഭരണ രംഗത്ത് കൂടുതല്‍ ആധുനികവും ജനകീയവുമായ സംവിധാനത്തിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ.

Tags: reivandram coorperationnew building
ShareTweetSendShare

More News from this section

നായ കടിയേറ്റ 70കാരന് പലിശയടക്കം 30,000 രൂപ നല്‍കാന്‍ ഉത്തരവ്; പഞ്ചായത്തിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി, തെരുവുനായ നിയന്ത്രണം പഞ്ചായത്തുകളുടെ നിയമബാധ്യതയെന്ന് നിരീക്ഷണം

മഴ കനക്കുന്നു; കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; മൂന്ന് മരണം; ഒരാളെ കാണാതായി; വീടുകള്‍ തകര്‍ന്നു; റോഡുകള്‍ മുങ്ങി

കെഎസ്ആര്‍ടിസി ബസിലെ സംവരണ സീറ്റ് അര്‍ഹരായവര്‍ക്ക് ഒഴിഞ്ഞ് നല്‍കിയില്ലെങ്കില്‍ 250രൂപ പിഴ; അനര്‍ഹര്‍ക്കെതിരെ കര്‍ശന നടപടി

ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; ഒരു മരണം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ശബരിമലയിലെ നെയ്യ് സംഭരണത്തിന് ഇനി ഹൈടെക് സംവിധാനം; സ്റ്റീല്‍ ടാങ്കുകളും ഇന്‍ഡക്‌സ് മീറ്ററും വരുന്നു

അതിശക്തമായ മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Latest News

സർക്കാരിനോട് പോരാടാം, പക്ഷേ ഭാരതത്തെ അപമാനിക്കരുത്; പാറ്റകൾക്കെതിരെ സോനം വാങ്ചുക്

കുല്‍ഗാമിലെ ഭീകരാക്രമണം; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ട്രെഫ്; പരിക്കേറ്റ തൊഴിലാളിയും മരിച്ചു; ഭീകരരെ വധിക്കാന്‍ നിര്‍ദേശം

ഉത്തര ആന്ധ്രയുടെ സ്വപ്നങ്ങൾക്ക് ചിറക്; അല്ലൂരി സീതാരാമ രാജു അന്താരാഷ്‌ട്ര വിമാനത്താവളം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിന് സമർപ്പിക്കും

തിരുവനന്തപുരം കോര്‍പ്പറേഷന് പുതിയ മുഖം; നിലവിലെ കെട്ടിടം പൊളിക്കും, 200 കോടി രൂപയുടെ അത്യാധുനിക ആസ്ഥാനമന്ദിരം ഒരുങ്ങുന്നു

കേരള പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എസ് ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം, ബെവ്‌കോ സിഎംഡിയായി യോഗേഷ് ഗുപ്ത

ഇടുക്കിയില്‍ കനത്ത മഴ; തൊടുപുഴയ്‌ക്ക് സമീപം രണ്ടിടത്ത് ഉരുള്‍പൊട്ടി, വീടുകളില്‍ വെള്ളം കയറി

തനിക്കെതിരെയും അമ്മയ്‌ക്കെതിരെയും അധിക്ഷേപമുണ്ടായെങ്കിലും ശിക്ഷിക്കരുതെന്ന് ആഹ്വാനം; ‘വഴിതെറ്റിയ യുവാക്കളെ ചേര്‍ത്തുപിടിച്ച് രാജ്യനിര്‍മാണത്തിനൊപ്പം കൂട്ടണം’;പ്രധാനമന്ത്രി

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കുല്‍ഗാമില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies