നായ കടിയേറ്റ 70കാരന് പലിശയടക്കം 30,000 രൂപ നല്‍കാന്‍ ഉത്തരവ്; പഞ്ചായത്തിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി, തെരുവുനായ നിയന്ത്രണം പഞ്ചായത്തുകളുടെ നിയമബാധ്യതയെന്ന് നിരീക്ഷണം
Saturday, August 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നായ കടിയേറ്റ 70കാരന് പലിശയടക്കം 30,000 രൂപ നല്‍കാന്‍ ഉത്തരവ്; പഞ്ചായത്തിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി, തെരുവുനായ നിയന്ത്രണം പഞ്ചായത്തുകളുടെ നിയമബാധ്യതയെന്ന് നിരീക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 09:27 am IST
FacebookTwitterWhatsAppTelegram

കൊച്ചി: തെരുവുനായ ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്നും ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയും അവര്‍ക്കുണ്ടെന്നും ഹൈക്കോടതി. 2007-ല്‍ തെരുവുനായയുടെ കടിയേറ്റ് പരിക്കേറ്റ കണ്ണൂര്‍ സ്വദേശി തങ്കപ്പന് പലിശയടക്കം 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. എരുവശേരി ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് സതീഷ് നൈനാന്‍, ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണായക വിധി.

2007 സെപ്റ്റംബര്‍ 29-നാണ് തങ്കപ്പന് തെരുവുനായയുടെ കടിയേറ്റത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് എരുവശേരി ഗ്രാമപഞ്ചായത്തിനെ സമീപിച്ചെങ്കിലും അധികൃതര്‍ അപേക്ഷ പരിഗണിച്ചില്ല. തുടര്‍ന്ന് തളിപ്പറമ്പ് മുന്‍സിഫ് കോടതിയെ സമീപിച്ച തങ്കപ്പന് അനുകൂലമായി 2011-ല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ നായ പയ്യാവൂര്‍ പഞ്ചായത്തില്‍ നിന്നാണ് എത്തിയതെന്നും അതിനാല്‍ ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്നുമായിരുന്നു എരുവശേരി പഞ്ചായത്തിന്റെ വാദം. ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. തെരുവുനായകളെ നിയന്ത്രിക്കുകയും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ നിയമപരമായ കടമയാണെന്ന് കോടതി വ്യക്തമാക്കി. കേസിന്റെ സങ്കീര്‍ണത കണക്കിലെടുത്ത് ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്‍ പി.ജി. ജയശങ്കറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. കേസില്‍ വിശദമായ വാദം കേട്ട ശേഷമാണ് ഡിവിഷന്‍ ബെഞ്ച് പഞ്ചായത്തിന്റെ അപ്പീല്‍ തള്ളിയത്.

അതേസമയം, കോടതി വിധിച്ച നഷ്ടപരിഹാരം ഈടാക്കുന്നതിനായി എരുവശേരി പഞ്ചായത്തിന്റെ ജീപ്പ് ജപ്തി ചെയ്യാനുള്ള നടപടികള്‍ മുന്‍സിഫ് കോടതിയില്‍ ആരംഭിച്ചിട്ടുണ്ട്. ഇത്രയും തുക നിയമപരമായി നല്‍കാന്‍ പഞ്ചായത്തിന് കഴിയുമോയെന്ന് പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.

Tags: highcourtdog bitepay compensation
ShareTweetSendShare

More News from this section

മഴ കനക്കുന്നു; കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും; മൂന്ന് മരണം; ഒരാളെ കാണാതായി; വീടുകള്‍ തകര്‍ന്നു; റോഡുകള്‍ മുങ്ങി

കെഎസ്ആര്‍ടിസി ബസിലെ സംവരണ സീറ്റ് അര്‍ഹരായവര്‍ക്ക് ഒഴിഞ്ഞ് നല്‍കിയില്ലെങ്കില്‍ 250രൂപ പിഴ; അനര്‍ഹര്‍ക്കെതിരെ കര്‍ശന നടപടി

ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; ഒരു മരണം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ശബരിമലയിലെ നെയ്യ് സംഭരണത്തിന് ഇനി ഹൈടെക് സംവിധാനം; സ്റ്റീല്‍ ടാങ്കുകളും ഇന്‍ഡക്‌സ് മീറ്ററും വരുന്നു

അതിശക്തമായ മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരള പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എസ് ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം, ബെവ്‌കോ സിഎംഡിയായി യോഗേഷ് ഗുപ്ത

Latest News

നായ കടിയേറ്റ 70കാരന് പലിശയടക്കം 30,000 രൂപ നല്‍കാന്‍ ഉത്തരവ്; പഞ്ചായത്തിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി, തെരുവുനായ നിയന്ത്രണം പഞ്ചായത്തുകളുടെ നിയമബാധ്യതയെന്ന് നിരീക്ഷണം

ഇടുക്കിയില്‍ കനത്ത മഴ; തൊടുപുഴയ്‌ക്ക് സമീപം രണ്ടിടത്ത് ഉരുള്‍പൊട്ടി, വീടുകളില്‍ വെള്ളം കയറി

തനിക്കെതിരെയും അമ്മയ്‌ക്കെതിരെയും അധിക്ഷേപമുണ്ടായെങ്കിലും ശിക്ഷിക്കരുതെന്ന് ആഹ്വാനം; ‘വഴിതെറ്റിയ യുവാക്കളെ ചേര്‍ത്തുപിടിച്ച് രാജ്യനിര്‍മാണത്തിനൊപ്പം കൂട്ടണം’;പ്രധാനമന്ത്രി

ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കുല്‍ഗാമില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

‘പി.എസ്.സി വിശ്വാസ്യത തകര്‍ന്നു; കമ്മീഷന്‍ പിരിച്ചുവിടണം, 10 വര്‍ഷത്തെ നിയമനങ്ങളില്‍ സിബിഐ അന്വേഷണം വേണം’ പി.കെ. കൃഷ്ണദാസ്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ജൂഡോ; അസ്മിത ഡേയ്‌ക്കും ഹര്‍ഷ് സിങ്ങിനും സ്വര്‍ണം, ഇരട്ട നേട്ടത്തില്‍ രാജ്യം

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍; ഉദ്ഘാടന പോരില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും നേര്‍ക്കുനേര്‍

ഇന്ത്യ-യുകെ ബന്ധം പുതിയ ഉയരങ്ങളിലേക്ക്; ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി ഫോണില്‍ സംസാരിച്ച് മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies