ഭാ​ഗ്യദേവത തേടിയെത്തിയത് കല്ലിന്റെ രൂപത്തിൽ; ക്ഷേത്രത്തിൽ നിന്നും മടങ്ങവേ റോഡരികിൽ നിന്നും ലഭിച്ചത് വിപണിയിൽ വൻ ഡിമാന്റുളള വജ്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാ​ഗ്യദേവത തേടിയെത്തിയത് കല്ലിന്റെ രൂപത്തിൽ; ക്ഷേത്രത്തിൽ നിന്നും മടങ്ങവേ റോഡരികിൽ നിന്നും ലഭിച്ചത് വിപണിയിൽ വൻ ഡിമാന്റുളള വജ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2025, 10:48 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: പാവപ്പെട്ട കർഷകനെ ഭാ​ഗ്യദേവത കടാക്ഷിച്ചത് വജ്രത്തിന്റെ രൂപത്തിൽ. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ്  സംഭവം നടന്നത്. വനവാസി വിഭാ​ഗത്തിൽപ്പെട്ട 59 കാരനായ ഗോവിന്ദ് സിംഗിനെയാണ് ഭാ​ഗ്യം തേടിയെത്തിയത്.

വീട്ടിൽ നിന്നും അൽപ്പം അകലെയുള്ള ഖേർ മാതാ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന പതിവ് ഗോവിന്ദ് സിംഗിനുണ്ട്. സംഭവ ദിവസം രാവിലെ ക്ഷേത്രത്തിൽ നിന്നും മടങ്ങുന്നതിനിടെയാണ് റോഡരികിൽ ഒരു തിളങ്ങുന്ന കല്ല് കണ്ടത്. കൗതുകം തോന്നിയ അദ്ദേഹം വീട്ടിലേക്ക് അത് കൊണ്ടുവന്നു. കല്ലിന്റെ തിളക്കം കണ്ട്  വജ്രമാണെന്ന് സംശയം വീട്ടുകാർക്ക് തോന്നി.

ന​ഗരത്തിലെ ജ്വല്ലറിയിലെ  സ്റ്റോൺ വിദഗ്‌ദ്ധനായ അനുപം സിംഗാണ് വിപണിയിൽ വൻ ഡിമാന്റുള്ള വജ്രമാണിതെന്ന് കണ്ടെത്തിയത്. 4.04 കാരറ്റ് രത്നഗുണമുള്ള വജ്രമാണ് ​ഗോവിന്ദ് സിം​ഗിന് റോഡരികിൽ നിന്നും ലഭിച്ചത്. അടുത്ത് ലേലത്തിൽ വജ്രം കൂടി ഉൾപ്പെടുത്തുമെന്നും സിംഗ് പറഞ്ഞു. 11.5 ശതമാനം റോയൽറ്റി തുക ഒഴികെ ബാക്കി ​ഗോവിന്ദ് സിം​ഗിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂലിപ്പണിയും പച്ചക്കറി കൃഷിയുമാണ് ​ഗോവിന്ദ് സിം​ഗിന്റെ ഉപജീവന മാർഗം. പണം ലഭിച്ചാൽ ഉടൻ വീട് പുതുക്കി പണിയാനും ട്രാക്ടർ വാങ്ങാനുമാണ് ​ഗോവിന്ദ് സിം​ഗിന്റെ പ്ലാൻ. ഖനികൾക്കും വജ്ര ഖനനത്തിനും പേരുകേട്ടതാണ് പന്ന ജില്ല. വജ്രത്തിന് അരക്കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ യഥാർത്ഥ മൂല്യം എത്രയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

Tags: diamondlucky
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies