ബെംഗളൂരു: ശബരിമലയിലെ സ്വർണംപൊതിയൽ വിവാദത്തിൽ പ്രതികരിച്ച് സ്പോൺസർ രമേഷ് റാവു. ദ്വാരകപാലകശിൽപം പൊതിയാൻ സ്വർണം കൊടുത്തിരുന്നുവെന്നും സ്വർണം പൊതിയണമെന്ന് നിർദേശിച്ചത് അദ്ദേഹമാണെന്നും രമേഷ് റാവു വെളിപ്പെടുത്തി.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമാണ് സ്വർണം സ്പോൺസർ ചെയ്തത്. വഴിപാട് ചെയ്യാനുള്ള അവസരം ഭാഗ്യമായി കരുതി ചെയ്തതാണ്. സ്വർണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയത് ഉണ്ണികൃഷ്ണൻ പോറ്റിയും അനന്തസുബ്രഹ്മണ്യൻ എന്നയാളും ചേർന്നാണെന്നും രമേഷ് റാവു പറഞ്ഞു.
ദ്വാരകപാലകശിൽപങ്ങൾക്ക് പൂശാനുള്ള സ്വർണം രമേഷ് റാവുവാണ് നൽകിയത്. ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് വ്യവസായിയായ രമേഷ് റാവു എല്ലാമാസവും ശബരിമലയില്‍ ദര്‍ശനത്തിന് എത്തുകയും അന്നദാനം ഉള്‍പ്പെടെ നടത്തുകയും ചെയ്യാറുണ്ട്. 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലാണ് ശബരിമലയിലെ ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും നിക്ക് പറയാനുള്ള കാര്യങ്ങള്‍ അഭിഭാഷകന്‍ മുഖാന്തരം കോടതിയില്‍ കൊടുത്തിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.















