ചെന്നൈ: കരൂർ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളുമായി നടൻ വിജയ് സംസാരിച്ചു . മരിച്ച 20 പേരുടെ കുടുംബാംഗളുമായാണ് TVK അധ്യക്ഷൻ വിജയ് വീഡിയോ കോൾ വഴി സംസാരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്നും അവർക്കൊപ്പം നിലകൊള്ളുന്നതായും നടൻ പറഞ്ഞു. ഇതിനിടെ കോൾ റെക്കോർഡ് ചെയ്യുകയോ ഫോട്ടോ എടുക്കുകയോ ചെയ്യരുതെന്നും വിജയ് ആവശ്യപ്പെട്ടതായാണ് വിവരങ്ങൾ.
കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നടൻ വാഗ്ദാനം ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് കരൂർ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് ഇതിനകം 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.















