മുംബൈ: മദ്യപാനത്തിനിടെ സിനിമാതാരത്തെ കഴുത്തറുത്ത് കൊലപ്പെടുത്തി. മഹാരാഷ്‌ട്രയിലെ നാഗ്പൂരാണ് സംഭവം. 21 കാരൻ ബാബു രവി സിങ് ഛേത്രി എന്നറിയപ്പെടുന്ന പ്രിയാൻഷുവാണ് കൊല്ലപ്പെട്ടത്. അമിതാഭ് ബച്ചനൊപ്പം ‘ജുന്ദ്’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 20 കാരനായ ധ്രുവ് ലാൽ ബഹാദൂർ സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രിയാൻഷുവും സാഹുവും സുഹൃത്തുക്കളായിരുന്നുവെന്നും അവർ ഒരുമിച്ച് മദ്യപിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഇരുവരും മദ്യപിക്കാനായി നാരി പ്രദേശത്ത് ആളൊഴിഞ്ഞ വീട്ടിൽ എത്തി. അവിടെ വച്ച് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഉറങ്ങാൻ പോകുന്നതിനു മുമ്പ് സാഹുവിനെ കൊല്ലുമെന്ന് പ്രിയാൻഷു ഭീഷണിപ്പെടുത്തി. പ്രിയാൻഷു തന്നെ കൊല്ലുമെന്ന് പേടിച്ചാണ് സാഹു കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.
പ്രിയാൻഷുവിനെ അർദ്ധനഗ്നനാക്കി പ്ലാസ്റ്റിക് വയറുകൾ കൊണ്ട് കെട്ടിയിട്ട് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു . പാറക്കല്ലുകൊണ്ട് അടിച്ച് വികൃതമാക്കിയ മൃതദേഹം അടുത്ത ദിവസം രാവിലെ നാട്ടുകാരാണ് കണ്ടെത്തിയത്















