എല്ലാം സ‍‍ർക്കാരിന്റെ അറിവോടെ, അനുമതിയോടെ: ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്ന് സ്വർണം കടത്തിയത് വൻ പൊലീസ് സുരക്ഷയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാം സ‍‍ർക്കാരിന്റെ അറിവോടെ, അനുമതിയോടെ: ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്ന് സ്വർണം കടത്തിയത് വൻ പൊലീസ് സുരക്ഷയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2025, 01:15 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്ന് സ്വർണം കവർന്നത് സർക്കാറിന്റെ അറിവോടെ. ശബരിമലയിൽ വൻ പൊലീസ് സുരക്ഷ നിലനിൽക്കെയാണ് പോറ്റിയും സംഘവും സ്വർണം  കടത്തിയത്. പൊലീസിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് 2019 ഫെബ്രുവരിയിൽ പോറ്റി സന്നിധാനത്ത് എത്തിയത്. ശബരിമല സ്പോൺസർ എന്ന രീതിയിലാണ് മുഖ്യമന്ത്രിയുമായി ഉൾപ്പെടെ അടുപ്പം സ്ഥാപിച്ചത്.

2018 ലെ യുവതി പ്രവേശന വിധിക്ക് ശേഷം വൻ പൊലീസ് സന്നാഹമാണ് സന്നിധാനത്ത് ഉണ്ടായത്. ഇന്റലിജൻസിന്റെ നീരീക്ഷണവും ശക്തമായിരുന്നു. 2019 ഫെബ്രുവരിയിൽ തൃശൂർ സ്വദേശിക്കൊപ്പമാണ് ശ്രീകോവിലിന്റെ കട്ടിളപ്പടിയുടെ  അളവെടുക്കാനായി പോറ്റി സന്നിധാനത്ത് എത്തിയത്. പൊലീസിൽ നിന്നും പ്രത്യേക അനുമതി വാങ്ങിക്കൊണ്ടായിരുന്നു യാത്ര.  ശബരിമലയിലേക്ക് പ്രവേശനത്തിന് കടുത്ത നിയന്ത്രണമുണ്ടായിരുന്ന സമയമായിരുന്നു അത്.

പമ്പയിലെ പൊലീസ് ഔട്ട് പോസ്റ്റിൽ എന്തിന് വന്നു എന്ന് കാണിക്കുന്ന രേഖകൾ സമർപ്പിക്കണം. അതിന് ശേഷം മാത്രമാണ് മലകയറാൻ അനുവാദം ലഭിക്കുന്നത്. മാദ്ധ്യമങ്ങൾക്ക് അടക്കം കർശന നിയന്ത്രണങ്ങളുണ്ടായിരുന്നു. നിലയ്‌ക്കൽ വരെ പ്രത്യേക സോണാക്കി തിരിച്ചായിരുന്നു സുരക്ഷ. ശബരിമലയുമായി ബന്ധപ്പെട്ട്   ഇന്റലിജൻസ് ആഭ്യന്തര വകുപ്പിന് എല്ലാം ദിവസവും റിപ്പോർട്ട് സമർപ്പിക്കാറുണ്ട്.

2019 ഫെബ്രുവരിയിൽ അളവെടുത്ത പോറ്റി മാർച്ചിലാണ് സന്നിധാനത്ത് നിന്നും കട്ടിളപ്പടികൾ കടത്തുന്നത്. പിന്നാലെ ജുലൈ മാസത്തിൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികളും കൊണ്ടുപോയി. ഭക്തരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനാണ്, മോഷണത്തിന് ഈ ദിവസങ്ങൾ തന്നെ തിരഞ്ഞെടുക്കാൻ കാരണം എന്ന സംശയം ശക്തമാണ്.

ദേവസ്വം മന്ത്രിയുടെയും ബോർഡിന്റെയും ഉദ്യോ​ഗസ്ഥരുടെയും അറിവോടും അനുമതിയോടും കൂടിയാണ് സ്വർണ്ണപ്പാളി കടത്തിയത് എന്ന് വ്യക്തമാകുന്നതാണ് നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ. പോറ്റിയെ അറിയില്ലെന്ന കടകംപളളി സുരേന്ദ്രന്റെ വാദങ്ങളും പൂർണ്ണമായും പൊളിയുകയാണ്.

 

Tags: Temple TheftUnnikrishnan PottyShabarimala Theft
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies