പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വൈകി വന്ന വിവേകം: നല്ല കാര്യങ്ങളെ ആദ്യം എതിര്‍ക്കുകയും പിന്നീട് അതിന്റെ വക്താക്കളായി മാറുകയും ചെയ്യുന്നത് സിപിഎമ്മിന്റെ അജണ്ട:രാജീവ് ചന്ദ്രശേഖര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വൈകി വന്ന വിവേകം: നല്ല കാര്യങ്ങളെ ആദ്യം എതിര്‍ക്കുകയും പിന്നീട് അതിന്റെ വക്താക്കളായി മാറുകയും ചെയ്യുന്നത് സിപിഎമ്മിന്റെ അജണ്ട:രാജീവ് ചന്ദ്രശേഖര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2025, 07:33 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പദ്ധതിയുടെ പ്രയോജനങ്ങള്‍ ഇത്രയും കാലം തടഞ്ഞു വെച്ച സിപിഎമ്മും പിണറായി വിജയന്‍ സര്‍ക്കാരും മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.കേരളത്തില്‍ പി എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വൈകി വന്ന വിവേകമാണെന്നും അദ്ദേഹം പറഞ്ഞു.

നല്ല കാര്യങ്ങളെ ആദ്യം എതിര്‍ക്കുകയും പിന്നീട് അതിന്റെ വക്താക്കളായി മാറുകയും ചെയ്യുന്നത് സിപിഎമ്മിന്റെ അജണ്ടയാണ്. രണ്ടുവര്‍ഷം മുന്‍പേ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട 672 കോടി രൂപയുടെയുടെ ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ നഷ്ടപ്പെടുത്തിയത് എന്തിനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും വ്യക്തമാക്കണം.രാഷ്‌ട്രീയ നാടകം അവസാനിപ്പിച്ച് പി എം ശ്രീ പദ്ധതിയില്‍ ഭാഗമാകാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ രണ്ടു വര്‍ഷക്കാലം ഈ പദ്ധതി നടപ്പിലാക്കാതെ മുഖം തിരിഞ്ഞുനിന്ന് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ നഷ്ടപ്പെടുത്തിയത് എന്തിനാണെന്ന് സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വ്യക്തമാക്കണം.

രണ്ട് വര്‍ഷത്തെ അനാവശ്യമായ എതിര്‍പ്പിനും പിടിവാശിക്കും ശേഷം, ഇപ്പോള്‍ കേരള സര്‍ക്കാര്‍ പി.എം-ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാന്‍ തീരുമാനിച്ചിരിക്കുന്നു.ഇത് കേന്ദ്ര സര്‍ക്കാരിന്റെയും ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും നിലപാട് പൂര്‍ണമായും ശരിയാണെന്ന് സിപിഎം അംഗീകരിക്കുന്നതായി ബിജെപി കണക്കാക്കുന്നു.

കേന്ദ്ര പണം തരുന്നില്ല എന്ന് വ്യാജ പ്രചാരണം നടത്തി നോക്കി. പദ്ധതി നടപ്പിലാക്കില്ലെന്നും എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് പണം വേണമെന്നും പറഞ്ഞു നോക്കി.ഒന്നും നടക്കില്ലെന്ന് കണ്ടപ്പോഴെങ്കിലും കേരളത്തിലെ സ്‌കൂളുകള്‍ ആധുനികവല്‍ക്കരിക്കാന്‍ ഉള്ള കേന്ദ്ര പദ്ധതി അംഗീകരിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്.

രാജ്യത്തെ 14,500 സ്‌കൂളുകളെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണ് പി.എം-ശ്രീ. കേരളത്തില്‍ 336 വിദ്യാലയങ്ങള്‍ക്കാണ് പി എം ശ്രീയില്‍ പ്രയോജനം ലഭിക്കുന്നത്.

ഒരു വിദ്യാലയത്തിന് ഒരു വര്‍ഷം ഒരു കോടി രൂപ എന്ന നിലയില്‍ 5 ലഭിക്കും. 2 വര്‍ഷം വൈകിപ്പിച്ചതിനാല്‍ 672 കോടി രൂപയുടെ പദ്ധതി വൈകിപ്പിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ പിടിവാശി കാരണം വിദ്യാഭ്യാസ മേഖലയിലെ ഏകദേശം 6,000 ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന ഗുരുതരമായ പ്രതിസന്ധിയിലേക്ക് വരെ ഇത് സംസ്ഥാനത്തെ എത്തിച്ചു. ഇതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ്.
പി.എം-ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെക്കാത്തതുകൊണ്ടാണ് എസ് എസ് എ ഫണ്ടുകള്‍ മുടങ്ങിയത്, അല്ലാതെ കേന്ദ്രത്തിന്റെ വിവേചനം കൊണ്ടല്ല.2022 മുതല്‍ 2026 വരെ 15,385 കോടിയിലധികം രൂപയാണ് സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേന്ദ്രം കേരളത്തിനായി നീക്കിവെച്ചത് ഈ പണം കേരളത്തിന് നല്‍കാന്‍ കേന്ദ്രം സന്നദ്ധമാണ്, സംസ്ഥാനം ധാരണാപത്രം ഒപ്പിടാന്‍ തയാറായാല്‍ മാത്രംമതി.എന്നാല്‍ അതിന് തയാറാവാതെ കേന്ദ്ര സഹായം തള്ളിക്കളയുമ്പോള്‍, മറുവശത്ത് കേരളത്തിലെ സ്‌കൂളുകളുടെ അവസ്ഥ പരിതാപകരമാണ്.

ആലപ്പുഴയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണതും, കൊല്ലത്ത് കുട്ടി ഷോക്കേറ്റു മരിച്ചതും, സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതും നമ്മുടെ കുട്ടികള്‍ക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിന് തെളിവാണ്. സ്വന്തം കഴിവുകേട് മറച്ചുവെക്കാനാണ് കേന്ദ്രത്തിനെതിരെ കള്ളപ്രചാരണം നടത്തുന്നത്.

വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കാള്‍ വലുതല്ല ഒരു പ്രത്യയശാസ്ത്രവും എന്ന് സര്‍ക്കാര്‍ ഒടുവില്‍ സമ്മതിച്ചിരിക്കുന്നു. രണ്ട് വര്‍ഷം കൊണ്ട് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായ നഷ്ടത്തിന് ആര് ഉത്തരം പറയും എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

Tags: Rajeev ChandrasekharPM SHRI Scheme
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies