തിരുവനന്തപുരം: നെടുമങ്ങാട് എസ്‍ഡിപിഐ-സിപിഎം സംഘര്‍ഷം.എസ്‍ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് ഡിവൈഎഫ്ഐക്കാര്‍ തകര്‍ത്തു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസും കത്തിച്ചു. ജില്ലാ ആശുപത്രിയ്‌ക്ക് മുന്നിൽ ഇട്ട DYFI യുടെ ആംബുലൻസ് ആണ് കത്തിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഘർഷത്തിന് തുടക്കം.സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്‍ഡിപിഐ പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.















