പത്തനംതിട്ട: മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഇരവിപേരൂറിൽ ഓതറ പഴയകാവിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. കാടുപിടിച്ച പറമ്പിലാണ് മൃതദേഹം കിടന്നിരുന്നത്. സമീപത്തെ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ പന്തെടുക്കാൻ പോയപ്പോഴാണ് അസ്ഥി കണ്ടെത്തിയത്.
മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ട്. അസ്ഥികൂടത്തിൽ കാണുന്ന വലതുകൈയുടെ എല്ലിൽ സ്റ്റീലിന്റെ കമ്പിയിട്ടുണ്ട്. തിരുവല്ല സിഐയുടെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് സംഘവും തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
പൊലീസ് എത്തി വിശദപരിശോധനകൾ നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡിഎൻഎ പരിശോധന ഫലം ലഭിച്ചതിന് മാത്രമേ മരിച്ചത് ആരാണെന്ന് വ്യക്തമാവുകയുള്ളൂ.















