ഗുരുവായൂർ: തന്റെ ജീവിതം മുഴുവൻ വീട് എന്ന സ്വപ്നത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നിറച്ച് കഴിഞ്ഞു വന്ന സത്യഭാമയുടെ ആഗ്രഹം പൂവണിയുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിലൂടെയാണ് സത്യഭാമയ്‌ക്ക് വീട് ശരിയാകുന്നത്. വീടിന് വെള്ളിയാഴ്ച കട്ടിളവെപ്പ് നടന്നു. ഇരിങ്ങപ്പുറം മണിഗ്രാമത്തുള്ള സത്യഭാമയ്‌ക്ക് സുരേഷ് ഗോപിയുടെ മകളുടെ പേരിലുള്ള ട്രസ്റ്റിൽനിന്നാണ് വീടിനുള്ള തുക നൽകിയത്.
വീടുനിർമ്മാണം സേവാഭാരതിയെയാണ് ഏല്പിച്ചിരിക്കുന്നത്. കട്ടിളവെപ്പ് ചടങ്ങ് ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിതാ സുബ്രഹ്മണ്യൻ നിർവഹിച്ചു. സേവാഭാരതി പ്രസിഡന്റ് ബാലകൃഷ്ണൻ,സെക്രട്ടറി സൂരജ്,കൗൺസിലർമാരായ ശോഭാ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു.
ഗുരുവായൂരിൽ നടന്ന കലുങ്ക് സൗഹൃദ സംഗമത്തില്‍ വെച്ചാണ്സത്യഭാമ അമ്മയുടെ വീട് എന്ന ആഗ്രഹത്തെക്കുറിച്ച് സുരേഷ് ഗോപി കേട്ടത്.
തുടർന്നാണ് മകളുടെ പേരിലുള്ള ട്രസ്റ്റിലൂടെ അതിനാവശ്യമായ സഹായം നല്കിയത്.















