മലപ്പുറം: മ്യൂൾ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് മലപ്പുറത്ത് 43 പേർ പിടിയിലായി. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള 39 ഡിജിറ്റൽ ഉപകരണങ്ങൾ ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
സൈബർ തട്ടിപ്പുസംഘങ്ങൾക്ക് വാടകയ്‌ക്ക് നൽകുന്ന അക്കൗണ്ടുകളാണ് മ്യൂൾ അക്കൗണ്ടുകൾ എന്നറിയപ്പെടുന്നത്. മലപ്പുറം ജില്ലയിൽ 119 അക്കൗണ്ടുകൾ പരിശോധിച്ചതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ ഏഴുപേർ ഇടനിലക്കാരും 36 പേർ അക്കൗണ്ട് ഉടമകളുമാണ്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായവർക്ക് കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതായും ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. ഈ അക്കൗണ്ടുകൾ വഴി ആകെ 2,10 കോടി രൂപയുടെ ഇടപാട് നടന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.















