തൃശൂർ: കുന്നംകുളത്ത് വീണ്ടും പൊലീസ് മർദ്ദനം. പൊലീസിനെതിരെ ആരോപണവുമായി സിപിഎം.കുന്നംകുളത്ത് ഗുണ്ടാ പൊലീസാണെന്നു സിപിഎം പറയുന്നു .സിപിഎം ഏരിയ കമ്മിറ്റിയാണ് കുന്നംകുളം പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. എസ്ഐ വൈശാഖും മറ്റു പൊലീസുകാരും വഴിയരികിൽ കൂടി നിന്നവരെ മർദിച്ചു എന്നാണ് പരാതി.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഉൾപ്പെടെ ആറു പേർക്ക് ഇയാളുടെ മർദ്ദനമേറ്റു. ഇതോടെയാണ് സിപിഎം കുന്നംകുളം ഏരിയ കമ്മിറ്റി
എസ് ഐ വൈശാഖിന് എതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. എസ്ഐ വൈശാഖിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ പ്രതിഷേധം ഉണ്ടാകുമെന്നും സിപിഎം മുന്നറിയിപ്പ് നൽകി. ക്ഷേത്രങ്ങളിലെയും, പള്ളികളിലെയും ആഘോഷ പരിപാടികളിൽ കുന്നംകുളം പൊലീസ് സ്ഥിരമായി നിരപരാധികളെ മർദിക്കുന്നതായും സിപിഎം ആരോപിച്ചു.















