ലോക ചാമ്പ്യൻമാരായ വനിത ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനം അറിയിച്ച് സച്ചിൻ ടെൻണ്ടുൽക്കർ. ഒരു വലിയ തലമുറയെ സ്വപനങ്ങൾ കാണാനും അത് പിന്തുടരാനും പ്രചോദനമായത് 1983 ലെ പുരുഷ ക്രിക്കറ്റ് ആയിരുന്നു. എന്നാൽ ഇന്ന് വീണ്ടും ആ സ്വപ്നം ചരിത്രം ആവർത്തിക്കുന്നു.
രാജ്യത്തുടനീളമുള്ള യുവതികളെ ബാറ്റ് എടുക്കാനും പന്തെറിയാനും കളത്തിലിറങ്ങാനും ഒരു ദിവസം തങ്ങൾക്കും ട്രോഫി ഉയർത്താൻ കഴിയുമെന്ന് വിശ്വസിക്കാനുള്ള പ്രേരണയാണ് ഈ വിജയം. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ യാത്രയിലെ ഒരു നിർണ്ണായക നിമിഷമാണിത്. ടീം ഇന്ത്യ രാജ്യത്തെ മുഴുവൻ അഭിമാനം ഉയർത്തിയെന്നും സച്ചിൻ എക്സിൽ കുറിച്ചു















