പാലക്കാട്: കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വിതരണം ചെയ്യാനുള്ള ലഹരി ഗുളികളുമായി റഷ്യൻ പൗരൻ പിടിയിൽ. ഗ്രിഗോറാഷ് ചെങ്കോ ഇവാനാണ് (31) വാളയാറിൽ അറസ്റ്റിലായത്. 23.475 ഗ്രാം ബുപ്രിനോർഫിൻ ഗുളികകൾ യുവാവിൽ നിന്നും പിടിച്ചെടുത്തു. കൊച്ചിയിലെ ലൊക്കേഷനിലേക്കാണ് ലഹരി വസ്തുക്കൾ കൊണ്ടുപോകുന്നതെന്നായിരുന്നു പ്രതിയുടെ മൊഴി.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. പോണ്ടിച്ചേരിയിൽ ഒരു സ്വകാര്യ ആയുർവേദ റിസോർട്ടിലാണ് ഗ്രിഗോറാഷിന്റെ താമസം. തമിഴ് സിനിമകളിലും ഡോക്യുമെന്ററികളിലും പരസ്യ ചിത്രങ്ങളിലും യുവാവ് അഭിനയിച്ചിട്ടുണ്ട്. റഷ്യൻ പൗരനെ കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ സതീഷ് പറഞ്ഞു















