കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് പി പി ദിവ്യക്ക് സി പി എം സീറ്റ് നല്‍കിയില്ല. കല്യാശേരി ഡിവിഷനില്‍ നിന്നായിരുന്നു പിപി ദിവ്യയെ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്തത്. ഇത്തവണ പിവി പവിത്രനാണ് ഇവിടെ സിപിഎം സ്ഥാനാര്‍ഥി.
എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് അനുശ്രീയെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിപ്പിക്കുന്നുണ്ട്.പിണറായി ഡിവിഷനില്‍ നിന്നാണ് അനുശ്രീ മത്സരിക്കുന്നത്.ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യനും മത്സരത്തിനുണ്ട്. പെരളശ്ശേരിയിൽ നിന്നാണ് ബിനോയ് കുര്യൻ ജനവിധി തേടുക.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയായ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ജില്ലാ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ഥികളെയും ബുധനാഴ്ച പ്രഖ്യാപിച്ചു.
ആദ്യഘട്ടമായി 42 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യുഡിഎഫില്‍ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നേയുളളൂ.















