പാറ്റ്ന: ‘തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ’ പ്രശാന്ത് കിഷോറിന് അരങ്ങേറ്റത്തിൽ അടിപതറി. ബീഹാറിലെ 243 സീറ്റുകളിൽ 238 എണ്ണത്തിലും മത്സരിച്ച ജൻ സുരാജ് പാർട്ടി ആകെ രണ്ട് സീറ്റിലാണ് മുന്നിട്ട് നിൽക്കുന്നത്. ചെയിൻപൂർ, കരഗർ മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. എന്നാൽ ജൻ സുരാജിന് കെട്ടിവച്ച കാശ് പോലും നഷ്ടമാകുമെന്നാണ് നിലവിലെ ട്രെൻഡ് സൂചിപ്പിക്കുന്നത്.
2022ൽ ലാണ് പ്രശാന്ത് കിഷോറി ജൻ സുരാജ് പാർട്ടി രൂപികരിച്ചത്. യുവ വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു പ്രചരണം. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ദയനീയ പ്രകടനം കാഴ്ചവയ്‌ക്കുമെന്ന് എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു.
അതേസമയം, എൻഡിഎ പടയോട്ടത്തിനാണ് ബിഹാർ സാക്ഷ്യം വഹിക്കുന്നത്. നിലവിലെ സൂചനപ്രകാരം എൻഡിഎ 193 സീറ്റിലും ഇന്ത്യാ സഖ്യം 47 സീറ്റിലും മറ്റുള്ളവർ മൂന്നിലും മുന്നേറ്റം നടത്തുകയാണ്. യാദവ മേഖലകളിലും ബിജെപി മുന്നേറുകയാണ്. ഈ മേഖലകളിൽ ആർജെഡിക്ക് കനത്ത തിരിച്ചടിയാണ് എറ്റുവാങ്ങുന്നത്.
മഹാസഖ്യത്തിൽ ആർജെഡി മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചു നിൽക്കുന്നത്. 37 സീറ്റിലാണ് നിലവിൽ ലീഡ് ചെയ്യുന്നത്. അതിദയനിയമായ പതനമാണ് കോൺഗ്രസിനുണ്ടായത് . വെറും ഏഴ് സീറ്റിൽ മാത്രമാണ് കോൺഗ്രസ് മുന്നിലുള്ളത്. രാഹുലിന്റെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ തിരിച്ചടിയായി എന്ന് വേണും കരുതാൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 12 സീറ്റ് നേടിയ ഇടതുപാർട്ടികൾക്ക് ക്ക് രണ്ടു സീറ്റിൽ മാത്രമാണ് മുന്നേറ്റം നടത്താൻ കഴിയുന്നത്.















