കോട്ടയം : കോട്ടയം ജില്ലാപഞ്ചായത്തിൽ യു ഡി എഫിൽ സീറ്റു വിഭജന ചർച്ചകൾ പുരോഗമിക്കവേ മുസ്ലിം ലീഗിന് ജില്ലാ പഞ്ചായത്ത് സീറ്റ് ഏതാണ്ടുറപ്പായി.
ഇത് ആദ്യമായാണ് മുസ്ലിംലീഗിന് യു ഡി എഫ് കോട്ടയം ജില്ലയിൽ,ജില്ലാ പഞ്ചായത്ത് സീറ്റ് നൽകുന്നത്.
ഏതു സീറ്റ് നൽകണമെന്ന കാര്യത്തിൽ ചർച്ചകൾ തുടരുന്നു. നിലവിലെ ധാരണ അനുസരിച്ച് കോൺഗ്രസ് 14 സീറ്റിലും, കേരള കോൺഗ്രസ് 8 സീറ്റിലും, മുസ്ലിം ലീഗ് ഒരു സീറ്റിലും മത്സരിക്കും. ചില സീറ്റുകൾ സീറ്റുകൾ വെച്ചു മാറുന്ന കാര്യത്തിലും ചർച്ചകൾ തുടരുകയാണ്.















