ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് ഫരീദാബാദ് മ്യൊഡൂളിൽ പെട്ട നാല് നാല് ഡോക്ടർമാരുടെ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) റദ്ദാക്കി. അറസ്റ്റിലായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നീ ഡോക്ടർമാരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്റർ (ഐഎംആർ), നാഷണൽ മെഡിക്കൽ രജിസ്റ്റർ (എൻഎംആർ) എന്നീ അംഗീകാരങ്ങളാണ് റദ്ദാക്കിയത്.
ജമ്മു കശ്മീർ പൊലീസും ജമ്മു കശ്മീർ- ഉത്തർപ്രദേശ് മെഡിക്കൽ കൗൺസിലുകളും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതോടെ ഭീകരർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനോ പഠിപ്പിക്കാനോ സാധിക്കില്ല.
നവംബർ 10 ന് നടന്ന ഡൽഹി സ്ഫോടനത്തിന് മുൻപ് തന്നെ ഇവർ അറസ്റ്റിലായിരുന്നെങ്കിലും പിന്നിലെയാണ് ഭീകരശൃംഖലയുടെ കുടുതൽ വിവരങ്ങൾ പുറത്തുവന്നത്. നാല് ഡോക്ടർമാരുടെയും പെരുമാറ്റം മെഡിക്കൽ പ്രൊഫഷനിൽ നിന്ന് പ്രതീക്ഷിക്കുന്ന സത്യസന്ധത, ഔചിത്യം, പൊതുജന വിശ്വാസം എന്നി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് എൻഎംസി ചൂണ്ടിക്കാട്ടി.















