കോട്ടയം: ട്രെയിനില്‍നിന്ന് യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്. പ്രതിയായ വെള്ളറട പനച്ചമൂട് സ്വദേശി സുരേഷ്‌കുമാറി (50) നെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്. സംഭവദിവസം പ്രതി കേരള എക്‌സ്പ്രസില്‍ കയറിയത് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍നിന്നായിരുന്നു . പ്രതി മദ്യപിച്ച അതിരമ്പുഴയിലെ ബാറിലും ശനിയാഴ്ച തെളിവെടുപ്പ് നടത്തും.
ട്രെയിൻ വർക്കലയിൽ എത്തിയപ്പോഴാണ് പ്രതി യുവതിയെ അക്രമിച്ചത്.
കേരള എക്‌സ്പ്രസില്‍നിന്ന് സുരേഷ്‌കുമാര്‍ ചവിട്ടിത്തള്ളിയിട്ട പേയാട് സ്വദേശിനി ശ്രീക്കുട്ടി ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.















