ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ചാവേർ ഉമർ നബിയോടൊപ്പം ചേർന്ന് ഭീകരാക്രമണത്തിന് പദ്ധതിയിട്ട ജാസിർ ബിലാലാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ പിടികൂടിയത്.
ഭീകരാക്രമണത്തിന് മുമ്പ് ജാസിർ ബിലാൽ ഡ്രോണുകൾ നിർമിക്കാൻ പദ്ധതിയിട്ടിരുന്നു. ഭീകരാക്രമണങ്ങൾ നടത്തുന്നതിന് ഇയാൾ സാങ്കേതിക സഹായങ്ങൾ നൽകിയിരുന്നതായാണ് വിവരം. ഡാനിഷ് എന്ന വ്യാജപേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയിരുന്നതിൽ ജാസിർ പങ്കുവഹിച്ചിട്ടുണ്ട്. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിന് ഉമർ നബിയുമായി ഇയാൾ അടുത്ത് പ്രവർത്തിച്ചിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
കഴിഞ്ഞ ദിവസം ഉമറിന്റെ സഹായിയായ കശ്മീരി സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടനത്തിന് ഉപയോഗിച്ച കാർ രജിസ്റ്റർചെയ്തിരിക്കുന്നത് അമീറിന്റെ പേരിലാണ്. ഇയാളെ പത്ത് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽവിട്ടിട്ടുണ്ട്.















