എറണാകുളം: നടി ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് താരം ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനാണ് ഊർമിളയ്‌ക്ക് അംഗത്വം നൽകി സ്വീകരിച്ചത്. നിർമാതാവ് സുരേഷ് കുമാറും ചടങ്ങിൽ സന്നിഹിതനായി.
താനൊരു നരേന്ദ്രമോദി ഫാനാണെന്ന് ഊർമിള പ്രതികരിച്ചു. ബിജെപിയിൽ സജീവ പ്രവർത്തക ആയിരുന്നില്ല. എന്നാൽ മനസുകൊണ്ട് ബിജെപിക്കാരിയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.















