തിരുവനന്തപുരം: ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും, എന്തെങ്കിലും പങ്കുണ്ടെങ്കില്‍ പത്മകുമാര്‍ അനുഭവിക്കേണ്ടി വരുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സിപിഎം ജില്ലാകമ്മിറ്റി അംഗവും മുന്‍ ദേവസ്വം പ്രസിഡന്റുമായ എ പത്മകുമാര്‍ അറസ്റ്റിലായതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പത്മകുമാര്‍ കുറ്റക്കാരനാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ പത്മകുമാര്‍ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.















