നൈജീരിയയിലെ കത്തോലിക്കാ സ്‌കൂളിൽ നിന്ന് 200 ലധികം കുട്ടികളെയും 12 അധ്യാപകരെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നൈജീരിയയിലെ കത്തോലിക്കാ സ്‌കൂളിൽ നിന്ന് 200 ലധികം കുട്ടികളെയും 12 അധ്യാപകരെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2025, 08:29 am IST
Facebook
Twitter
WhatsAppTelegram

നൈ​ജർ: നൈജീരിയയിലെ കത്തോലിക്കാ സ്‌കൂളിൽ നിന്നും 215 വിദ്യാർത്ഥികളെയും 12 അധ്യാപകരെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. നൈജർ സംസ്ഥാനത്തെ പാപ്പിരിയിലുളള സെന്റ് മേരീസ് കാത്തലിക് സ്കൂളിലാണ് സംഭവം. ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയാണ് (സിഎഎൻ) ഇക്കാര്യം സ്ഥിരീകരിച്ചത്. സ്കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്  പിന്നിൽ ഭീകരസംഘടനകളാണോ അതോ പ്രദേശിക ക്രിമിനൽ ​ഗ്രൂപ്പുകളാണോ എന്ന് വ്യക്തമല്ല.

വെള്ളിയാഴ്ച പുലർച്ചെ അക്രമികൾ സ്കൂളിൽ അതിക്രമിച്ച് കയറിയാണ് കുട്ടികളെയും അധ്യാപകരെയും പിടിച്ചു കൊണ്ടുപോയത്. അടുത്തകാലത്ത് നൈജീരിയയിൽ നടന്ന ഏറ്റവും വലിയ തട്ടിക്കൊണ്ടുപോകലാണിത്. കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണെന്ന് സിഎഎൻ വക്താവ് ഡാനിയേൽ അറ്റോറി പറഞ്ഞു. പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്.  ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിലേക്കുള്ള യാത്ര പ്രസിഡന്റ് ബോല ടിനുബു റദ്ദാക്കി.

ഈ ആഴ്ച ആദ്യം, പാപ്പിരിയിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള കെബ്ബി സംസ്ഥാനത്ത് നിന്നും തോക്കുധാരികൾ 25 ഹൈസ്ക്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു. ക്വാറ സംസ്ഥാനത്തെ ഒരു പള്ളിയിൽ തോക്കുധാരികൾ അതിക്രമിച്ച് കയറി രണ്ട് പേരെ കൊല്ലുകയും 38 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.  ​ഗുരുതര സുരക്ഷാ പ്രശ്നമുള്ള പ്രദേശങ്ങളിലെ 47 കോളേജുകൾ അടച്ചുപൂട്ടാൻ ഫെഡറൽ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.

Tags: kidnapping
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies