തെങ്കാശി : തമിഴ്‌നാട്ടിലെ തെങ്കാശിയിൽ സ്വകാര്യ ബസുകൾ നേർക്ക് നേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം.മുപ്പതോളം പേർക്ക് പരുക്കേറ്റു.
തെങ്കാശിജില്ലയിലെ കടയനല്ലൂരിനടുത്തുള്ള ദുരൈസാമിപുരത്താണ് രണ്ട് ബസുകൾ കൂട്ടിയിടിച്ചത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ഇന്ന് (നവംബർ 24) രാവിലെ 11 മണിയോടെ തെങ്കാശി ജില്ലയിലെ കടയനല്ലൂരിനടുത്തുള്ള ദുരൈസാമിപുരത്ത് കെ.എസ്.ആർ എന്ന സ്വകാര്യ ബസും കോവിൽപട്ടിയിൽ നിന്ന് തെങ്കാശിയിലേക്ക് വരികയായിരുന്ന എം.ആർ. ഗോപാലൻ എന്ന ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്.
കളക്ടർ കമൽ കിഷോറും ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നു. പരിക്കേറ്റവരെ തെങ്കാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാകുന്നതിനാൽ മരണസംഖ്യ ഉയരുമെന്ന് ഭയപ്പെടുന്നു.















