'നാനാമതസ്ഥർക്കായുള്ള ആരാധനാലയത്തിലാണ് സൈനികൻ പ്രവേശിക്കാൻ വിസമ്മതിച്ചത്; ആടിനെ എങ്ങനെ പട്ടിയാക്കാം എന്ന മീഡിയ വൺ അജണ്ടയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഈ വാർത്ത'
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നാനാമതസ്ഥർക്കായുള്ള ആരാധനാലയത്തിലാണ് സൈനികൻ പ്രവേശിക്കാൻ വിസമ്മതിച്ചത്; ആടിനെ എങ്ങനെ പട്ടിയാക്കാം എന്ന മീഡിയ വൺ അജണ്ടയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഈ വാർത്ത’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2025, 10:33 am IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസം ക്രിസ്ത്യൻ കരസേനാ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സൈന്യത്തിന്റെ നടപടി സുപ്രീം കോടതി ശരിവച്ചിരുന്നു. സർവ ധർമ്മ സ്ഥലിൽ പ്രവേശിക്കാൻ വിസമ്മതിച്ചതിനാണ് ഉദ്യോ​ഗസ്ഥൻ നടപടി നേരിട്ടത്. എന്നാൽ മലയാളത്തിലെ മിക്ക മാദ്ധ്യമങ്ങളും പ്രത്യേകിച്ച് മീഡിയ വണും ഈ വാർത്ത വളച്ചൊടിച്ചാണ് റിപ്പോർട്ട് ചെയ്തത്.

ക്രിസ്ത്യാനിയായതിനാൽ ക്ഷേത്രപൂജയിൽ പങ്കെടുക്കാനികില്ലെന്ന് സൈനികൻ പറഞ്ഞെന്നും എന്നാൽ നിങ്ങൾ സൈനികനാകാൻ യോ​ഗ്യനല്ലെന്ന് സുപ്രീംകോടതി പറഞ്ഞെന്നുമാണ് വാർത്തകളുടെ ഉള്ളടക്കം. ഇതേ കാര്യം മീഡിയ വൺ സോഷ്യൽ മീ‍ഡിയയിൽ കാർഡാക്കിയിട്ടുമുണ്ട്.

എന്നാൽ മതേതരത്വം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിൽ സൈന്യം നടത്തുന്ന ‘സർവ്വ ധർമ്മ സ്ഥൽ’ എന്ന നാനാമതസ്ഥർക്കായുള്ള ആരാധനാലയത്തിലാണ് സൈനികൻ കയറാൻ വിസമ്മതിച്ചതെന്നും ഇതിനാണ് നടപടി നേരിട്ടതെന്നും ദേശീയ മാദ്ധ്യമങ്ങളിൽ കൃത്യമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സനോജ് തെക്കേക്കര സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വായിക്കാം….

ആടിനെ എങ്ങനെ പട്ടിയാക്കാം എന്ന മീഡിയ വൺ അജണ്ടയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഈ വാർത്ത.
മതേതരത്വം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിൽ ഇന്ത്യൻ ആർമി നടത്തുന്ന ‘സർവ്വ ധർമ്മ സ്ഥൽ’ എന്ന മിലിട്ടറിയുടെ നാനാമതസ്ഥർക്കായുള്ള ആരാധനാലയത്തിലാണ് സൈനികൻ തന്റെ വിശ്വാസത്തിന്റെ പേര് പറഞ്ഞു പ്രവേശിക്കാൻ വിസമ്മതിച്ചത്.

സർവ്വ ധർമ്മ സ്ഥലിൽ സൈനികന്റെ സ്വന്തം മതമായ ക്രിസ്ത്യാനികളുടെ കുരിശും, ഹിന്ദു വിഗ്രഹവും, മുസ്ലീങ്ങളുടെ മിഹ്റാബും, ബുദ്ധരുടെ സ്തൂപവും ഒക്കെയുണ്ട്. “മതപരമായ ആചാരങ്ങൾ നടത്താൻ ആരെങ്കിലും നിങ്ങളെ നിർബന്ധിച്ചാൽ അത് വേണ്ട എന്നു പറയാം. എന്നാൽ നിങ്ങൾക്ക് അകത്തു പ്രവേശിക്കാൻ പോലും എങ്ങനെ വിസമ്മതിക്കാനാകും? എന്നാണ് സുപ്രീംകോടതി ചോദിച്ചത്.
സൈന്യത്തിൽ അച്ചടക്കം ഏറെ ആവശ്യമാണെന്ന നിരീക്ഷണത്തിലാണ് കോടതിയുടെ ഈ വിധി. ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ നടത്തിയപ്പോൾ സുവർണ്ണ ക്ഷേത്രത്തിൽ കടക്കാൻ ഇന്ദിരാഗാന്ധി നാനാമതസ്ഥർ ഉൾപ്പെടുന്ന പട്ടാളത്തോട് ഓർഡർ നൽകിയത് ഓർക്കുക. ഇത്തരക്കാരെ പ്രോത്സാഹിപ്പിച്ചാൽ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ പോലുള്ള ഘട്ടത്തിൽ അത് തന്റെ വിശ്വാസത്തിന് എതിരാണെന്ന് വാദിച്ച് വിസമ്മതിക്കുന്ന അവസ്ഥ ഒന്നോർത്തു നോക്കൂ. സ്വന്തം വിശ്വാസവും, ഇഷ്ടവും പറഞ്ഞുള്ള കളിയൊന്നും സൈന്യത്തിൽ നടക്കില്ല.
ഏത് കഠിനമായ സാഹചര്യത്തിലും പിടിച്ചു നിൽക്കാൻ സൈനികരെ പ്രാപ്തരാക്കുകയാണ് ഈ പരിശീലനത്തിന്റെ ലക്‌ഷ്യം. അച്ചടക്കം കർശനമാണ് ആർമിയിൽ. ഇതൊന്നും വയ്യാത്തവർക്ക് വിശ്വാസം പറഞ്ഞു പുരോഹിതനായിരിക്കാം. ആർമിയിൽ ചേരാൻ ആരും ആരെയും നിർബന്ധിക്കുന്നില്ല.
‘What is Sarva Dharma Sthal in Indian Army’ എന്ന് ഗൂഗിളിൽ സേർച്ച് ചെയ്‌താൽ ഈ ആരാധനാലയത്തിന്റെ ഇന്റീരിയർ അടക്കമുള്ള ചിത്രങ്ങളും, വാർത്തകളും കാണാം

Tags: media oneSarva dharmasthal
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies