തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡന വിഷയത്തിൽ കോൺഗ്രസ് എപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണെന്ന് മുൻ കെ പി സി സി അധ്യക്ഷൻ കെ മുരളിധരൻ. പന്ത് സർക്കാറിന്റെ കോർട്ടിലാണ് എന്നും സർക്കാർ ഉചിതമായ തീരുമാനമെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണത്തിന് അനുസരിച്ച് രാഹുലിനെതിരെ തുടർനടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് സർക്കാർ അതിജീവിതയെ കേട്ടത് എന്നും കെ മുരളിധരൻ പറഞ്ഞു.രാഹുൽ വിഷയം കുറേക്കാലമായി ചർച്ച ചെയ്യുന്ന വിഷയമാണെന്നും തെരഞ്ഞെടുപ്പിനേ അത് ബാധിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതെ സമയം ദീപാദാസ് മുൻഷി കോൺഗ്രസിനെ ന്യായീകരിച്ചു. പോലീസിന് പരാതി കിട്ടിയിട്ടില്ല, പാർട്ടിക്ക് പരാതി കിട്ടിയിട്ടില്ല, യുവതിയെ അറിയില്ല. പാർട്ടിക്ക് ചെയ്യാൻ പറ്റുന്നത് പാർട്ടി ചെയ്തു കഴിഞ്ഞു. സസ്പെൻഡ് ചെയ്തു കഴിഞ്ഞു. ദീപാദാസ് മുൻഷി പറഞ്ഞു.
“ആരോപണം വന്ന ഉടനെ സസ്പെന്റ് ചെയ്തു. എന്നാൽ യുവതി ആദ്യം പോകേണ്ടത് പോലീസിലായിരുന്നു.പാർട്ടിക്ക് ചെയ്യാവുന്നത് സസ്പെന്റ് ചെയ്യുക എനനനതാണ് അത് ചെയ്ത് കഴിഞ്ഞു”, ദീപാദാസ് മുൻഷി പറഞ്ഞു.















