പത്തനംതിട്ട: വടശ്ശേരിക്കരയിൽ 95 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽക്കാരൻ അറസ്റ്റിൽ. 68 കാരനായ പത്രോസ് ജോൺ ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വയോധികയും മകളുമാണ് വീട്ടിൽ താമസിക്കുന്നത്. മകൾ ജോലിക്കു പോയതിനാൽ സംഭവ സമയത്ത് വയോധിക വീട്ടിൽ തനിച്ചായിരുന്നു.
വീട്ടുമുറ്റത്ത് നിന്നിരുന്ന വയോധികയെ ബലം പ്രയോഗിച്ച് വായിൽ തുണി തിരുകി അകത്തേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു. അതിക്രമം നടത്തുന്നതിനിടെ വായിലെ തുണി മാറിയതോടെ വയോധികയുടെ നിലവിളി അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. പരിസരവാസികൾ ഓടിയെത്തി പത്രോസിനെ പിടികൂടി പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.















