പാലക്കാട്: ആർഎസ്എസ് നേതാവ് എ. ശ്രീനിവാസൻ വധക്കേസിലെ പ്രതി ഷാഹുൽ ഹമീദിനെ വിദേശത്തേക്ക് കടത്തിയത് പിഎഫ്ഐ നേതാക്കൾ. നവംബർ അവസാന വാരം ഒമാനിൽ നിന്നാണ് ഷാഹുൽ ഹമീദിനെ ഇന്റർപോളിന്റെ സഹായത്തോടെ എൻഐഎ പിടികൂടിയത്.
2022 ഏപ്രിൽ 16-നാണ് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്.
കൊലപാതകത്തിന് ശേഷമാണ് ഇയാൾ ഒമാനിലേക്ക് കടന്നത്. വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന കാലത്തും പിഎഫ്ഐ സ്ലീപ്പർ സെല്ലുകൾ വഴി സാമ്പത്തിക സഹായം ലഭിച്ചിരുന്നെന്ന് ഷാഹുൽ ഹമീദ് മൊഴി നൽകിയിട്ടുണ്ട്.
പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് എൻഐഎ തുടരുകയാണ്. ഗൂഢാലോചന, പ്രതികളെ ഒളിവിൽ താമസിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഷാഹുൽ ഹമീദിനെതിരെ ചുമത്തിയിട്ടുള്ളത്.
കേസിൽ മൊത്തം 71 പ്രതികളാണ് ഉള്ളത്. കേസിൽ ഇനി ഏഴ് പ്രതികളെക്കൂടി കണ്ടെത്താനുണ്ട്. എൻഐഎ കേസ് ഏറ്റെടുക്കുന്നതിന് മുൻപ് ചില പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം അനുവദിച്ചിരുന്നു.















